നടിയെ ആക്രമിച്ച സംഭവത്തിൽ പല താരങ്ങളും ഇപ്പോൾ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഇരിക്കുകയാണ്. ഇന്നലെ നടി പങ്കുവച്ച് കുറിപ്പ് പലരും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സംയുക്ത മേനോൻ അടക്കമുള്ളവരുടെ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അവൾക്കൊപ്പം നിന്നവർക്കും ഒപ്പമാണ് താൻ എന്നായിരുന്നു സംയുക്ത മേനോൻ പറഞ്ഞത്. എന്നാൽ ജോയ് മാത്യു പങ്കുവെച്ച് കുറിപ്പിൽ പറഞ്ഞത് ഇരക്കൊപ്പം എന്ന് പറയാൻ എളുപ്പമാണ് എന്നാൽ കുറ്റവാളിയായി സഹകരിക്കില്ലെന്ന് പറയാൻ ആരുമില്ല എന്നായിരുന്നു.

ഒരു വിമർശനത്തിന്റെ രീതിയിൽ തന്നെയായിരുന്നു ജോയിമാത്യു സംസാരിച്ചിരുന്നത്. അവൾക്കൊപ്പം എന്ന് പറയുന്നുണ്ട്. എന്നാൽ ആരും കുറ്റവാളിയെ പറ്റി ഒന്നും സംസാരിക്കുന്നില്ല എന്ന രീതിയിലായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. ഇപ്പോൾ ഹരീഷ് പേരടിയും അഭിപ്രായവുമായി രംഗത്തേക്ക് വരികയാണ്. ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെയാണ്. അതിജീവിതക്ക് പിന്തുണ നൽകുന്ന യുവതാരങ്ങളെ…മദ്ധ്യവയസക്കനായ ഞാനും നിങ്ങളൊടൊപ്പമാണ്…പക്ഷെ ചെറിയ ഒരു വിത്യാസമുണ്ട്.

ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉൾപ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകൾക്ക് എന്നാക്കിമാറ്റി ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നു…ഇരകൾക്കിടയിലെ classification അഥവാ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേടാണ്…തിരുത്തുക…തിരുത്തി തിരുത്തി നമുക്ക് മുന്നോട്ട് പോവാം..” ഇങ്ങനെ ആണ് ഹരീഷ് പേരടി പങ്കുവച്ചത്. വളരെയധികം വിമർശനാത്മക കമൻറുകൾ ആണ് ഇതിനെതിരെ വന്നു കൊണ്ടിരിക്കുന്നത് പലരും പങ്കുവയ്ക്കുന്നത് പല രീതിയിലുള്ള അഭിപ്രായങ്ങൾ ആണ്.
ഇത് എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. പങ്കുവെച്ച് കുറുപ്പിന്റെ പൂർണരൂപം വായിക്കാം.