മോഹൻലാൽ ചിത്രമായ ആറാട്ട് റിലീസ് ആയ ദിവസം എല്ലാവരും ശ്രദ്ധിച്ച ഒരു വ്യക്തിത്വമായിരുന്നു സന്തോഷ് വർക്കി ചെറുപ്പക്കാരൻ.

ലാലേട്ടൻ ആറാടുകയാണ് സുഹൃത്തുക്കളെ എന്ന് പറഞ്ഞുകൊണ്ട് പ്രത്യേകമായി ടോണിൽ സംസാരിച്ച ഒരു ചെറുപ്പക്കാരൻ.ആ ചെറുപ്പക്കാരൻ എല്ലാവരുടെയും മനസ്സിൽ ഇടം നേടിയിരുന്നു. പിന്നീട് കൂടുതൽ കാര്യമായി അന്വേഷിച്ചപ്പോൾ ആയിരുന്നു ലാലേട്ടൻറെ ഒരു വലിയ ആരാധകനാണ് അദ്ദേഹമെന്നും ലാലേട്ടനെ കുറിച്ച് ഒരു പുസ്തകം പോലും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.

വലിയതോതിൽ ലാലേട്ടനെ ആരാധിച്ച ഒരു വ്യക്തി ,എന്നാൽ അയാൾക്ക് ലാലേട്ടനെക്കാൾ കൂടുതൽ ഇഷ്ടം ഉണ്ടായിരുന്നത് നിത്യാമേനോനെ ആണെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. താൻ നിത്യയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും, ഈ കാര്യം നിത്യയോടും നിത്യയുടെ വീട്ടുകാരോടും തുറന്നു പറഞ്ഞിട്ടുണ്ടുന്നെന്നും എന്നാൽ അവർ അത് അംഗീകരിച്ചിരുന്നില്ല എന്നൊക്കെയായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. എന്നാൽ സന്തോഷിനെ കുറിച്ച് നിത്യ മുൻപു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഒരുപാട് ശല്യപ്പെടുത്തിയ ആരാധകർ ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എന്ന് നിത്യ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ പേര് പറയുന്നില്ലെങ്കിലും അദ്ദേഹം മെന്റലി ഓഫ് ആണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നായിരുന്നു നിത്യ പറഞ്ഞത്. അന്ന് നിത്യ പറഞ്ഞത് സന്തോഷിനെ കുറിച്ച് തന്നെയാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും അഭിപ്രായം. അടുത്ത സമയത്ത് ഒന്നും ഈ വിഷയത്തെപ്പറ്റി നിത്യ പ്രതികരിച്ചിട്ടില്ല എന്നത് ശ്രെധ നേടുന്നുണ്ട്. അടുത്തകാലത്ത് ഒന്നും മലയാളത്തിൽ നിത്യ അഭിനയിച്ചിട്ടും ഇല്ല. അഭിനയിച്ച ചിത്രങ്ങൾ എല്ലാം വലിയ വിജയം നേടുകയും ചെയ്തു.