ഹേമ കമ്മീഷൻ റിപ്പോർട്ട് മുഴുവനായി പുറത്ത് വിടേണ്ട എന്ന് WCC

മലയാളസിനിമയിൽ ഇപ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉടലെടുത്തു കൊണ്ടിരിക്കുന്നത്.

ദിനംപ്രതി ഓരോ പ്രശ്നങ്ങളും അറിയാനും സാധിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ഹേമ കമ്മീഷൻ റിപ്പോർട്ടിനെ പറ്റിയുള്ള പുതിയ വിവരങ്ങൾ ആണ്. ഹേമ കമ്മീഷൻ റിപ്പോർട്ട് മുഴുവനായും പുറത്തു വിടണ്ട എന്നാണ് ഡബ്ല്യുസിസി പറയുന്നത്. കമ്മീഷൻ പഠിച്ച വിവരങ്ങളും പ്രധാന വിവരങ്ങളും മാത്രം പുറത്ത് വിട്ടാലും മതി എന്നാണ് അറിയുന്നത്.

അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും ഈ ഒരു തീരുമാനത്തെ എല്ലാരും അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഹേമ കമ്മീഷനിലെ റിപ്പോർട്ട് പുറത്ത് വരണമെന്ന് തന്നെയാണ് കൂടുതൽ ആളുകളും ആഗ്രഹിക്കുന്നത്. കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നെങ്കിൽ മാത്രമേ പലരുടെയും പൊയ്മുഖങ്ങൾ നീങ്ങുകയുള്ളൂ എന്ന് പല താരങ്ങളും തുറന്നു പറയുകയും ചെയ്തിരുന്നു. എല്ലാവരും കാത്തിരിക്കുന്നത് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വരുവാൻ വേണ്ടി തന്നെയാണ്.

വാർത്തയോടെ റിമാ കല്ലിങ്കലും പ്രതികരിച്ചിരുന്നു. തീർച്ചയായും റിപ്പോർട്ട് പുറത്ത് വരണമെന്ന് പ്രധാന വിവരങ്ങളാണ് പുറത്തു വരേണ്ടത് എന്നുമൊക്കെയാണ് റിമാ കല്ലിങ്കൽ പറയുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പല താരങ്ങളും തങ്ങളുടെ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് പുറത്തു വരാത്തതിൽ വലിയതോതിൽ തന്നെ പ്രക്ഷോഭം ഉണ്ടാവുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച സംഭവം നടക്കുന്ന സമയത്താണ് കൂടുതലായും ഇതിനെപ്പറ്റി ആളുകൾ സംസാരിച്ചിരുന്നത്.

Leave a Comment

Your email address will not be published.

Scroll to Top