ബോച്ചെയ്ക്കൊപ്പം ത്രസിപ്പിക്കുന്ന നൃത്തവുമായി ഹണി റോസ്, രണ്ടുപേരും അടിപൊളി ആയിട്ടുണ്ട് എന്ന് പ്രേക്ഷകർ |Honey Rose and Boby Chemmanoor dance video

ബോച്ചെയ്ക്കൊപ്പം ത്രസിപ്പിക്കുന്ന നൃത്തവുമായി ഹണി റോസ്, രണ്ടുപേരും അടിപൊളി ആയിട്ടുണ്ട് എന്ന് പ്രേക്ഷകർ |Honey Rose and Boby Chemmanoor dance video

ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നായകന്മാരിൽ ഒരാളായി ഹണി റോസ് മാറിക്കഴിഞ്ഞു. അതിന് പിന്നിൽ താരം ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അനൂപ് ചിത്രമായ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രവും അതിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രവുമായിരുന്നു ഇത്രയും വലിയൊരു ആരാധക നിരയെ താരത്തിന് നേടിക്കൊടുത്തത്. ഈ ഒരു ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. മലയാളവും കടന്ന് അന്യഭാഷകളിലേക്കും താരത്തിന്റെ അഭിനയ മികവ് എത്തിയ സാഹചര്യമായിരുന്നു ഇത്. ഏറ്റവും അടുത്ത് മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ എന്ന ചിത്രമാണ് താരത്തിന്റെതായി തീയേറ്ററുകളിൽ എത്തിയത്. ഈ ചിത്രത്തിൽ ഒരു ലെസ്ബിയൻ കഥാപാത്രമായാണ് താരം എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈയൊരു കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തു.

പല താരങ്ങളും ചെയ്യാൻ മടിക്കുന്ന ഈ ഒരു കഥാപാത്രം എത്ര മനോഹരമായാണ് താരം അവിസ്മരണീയമാക്കിയത് എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചിരുന്നത്. വലിയ സ്വീകാര്യതയോടെ ആയിരുന്നു ആരാധകർ ഈ ഒരു ചിത്രം ഏറ്റെടുക്കുകയും ചെയ്തിരുന്നത്. സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം ഉദ്ഘാടന തിരക്കുളിൽ ആണ് എന്നതാണ് സത്യം.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും മറ്റും താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഈ വീഡിയോകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോൾ ബോബി ചെമ്മണ്ണൂറിന്റെ ഒപ്പമുള്ള പുതിയൊരു വീഡിയോ ആണ് താരം പങ്കു വച്ചിരിക്കുന്നത്. ഈ വീഡിയോയും നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു. ബോബി ചെമ്മണ്ണൂറിന്നോടൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. ഈയൊരു വീഡിയോ നിമിഷം നേരം കൊണ്ടാണ് ആരാധകരെല്ലാം ഏറ്റെടുത്തത്Story Highlights: Honey Rose and Boby Chemmanoor dance video