മീടു പോലെയുള്ള കാര്യങ്ങള്‍ കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും!! കാരണം നമ്മുക്ക് കാലും കൈയ്യും വായും ഒക്കെ ഉണ്ട്; ഷക്കീല പറയുന്നു

മീടു പോലെയുള്ള കാര്യങ്ങള്‍ കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. താന്‍ സിനിമയില്‍ സജീവമായിരിക്കുമ്പോൾ ആ കാലത്ത് തന്നോടാരും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല.

അഭിമുഖത്തില്‍ താരം പറഞ്ഞത് ഇങ്ങനെ .

മീടു പോലെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്ബോള്‍ ദേഷ്യം വരും. കാരണം നമ്മുക്ക് കാലും കൈയ്യും വായും ഒക്കെ ഉണ്ട്. ഇരുപത് വര്‍ഷം മുന്‍പുള്ള കാര്യമാണ് പറയുന്നത്. അന്ന് പറയാതെ ഇത്രയും വര്‍ഷം കഴിഞ്ഞ് പറയുന്നത് മോശമാണ്. എനിക്ക് വന്നതൊക്കെ ഗ്ലാമറസ് പടങ്ങളാണ്. ഈ സിനിമ ചെയ്യുമ്ബോള്‍ നിങ്ങള്‍ എന്റെ കൂടെ അഡ്ജസ്റ്റ് ചെയ്യണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഷക്കീല പറയുന്നു.

‘2000 ത്തിലും ഇപ്പോഴും ഒരു വ്യത്യാസവുമില്ലാതെ താനിവിടെ ഉണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ ഷക്കീല എന്ന പേരില്‍ ഇപ്പോഴും സിനിമകള്‍ ചെയ്യാറുണ്ട്. നല്ല സിനിമകള്‍ തനിക്ക് വരാത്തത് ആണെന്നാണ് ഷക്കീല പറയുന്നത്. ഷക്കീല ഉണ്ടെങ്കില്‍ സിനിമയുടെ കളര്‍ മാറി ബ്ലൂ ഫിലിം ആവുമെന്നാണ് തുടക്കത്തില്‍ അവര്‍ പറഞ്ഞിരുന്നത്.

ഛോട്ടാ മുംബൈയിലെ സംവിധായകന്‍ ആത്മവിശ്വാസത്തോടെ എന്നെ തിരഞ്ഞെടുത്തു. തേജഭായ് എന്ന സിനിമയും അങ്ങനെയാണ്. എന്തിനാണ് ഞാന്‍ ആ കഥാപാത്രത്തില്‍ വന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. മലയാളികള്‍ക്ക് എന്നെ പേടിയുണ്ട്. ഷക്കീല പറഞ്ഞു

Leave a Comment

Your email address will not be published.

Scroll to Top