News

നിന്നെക്കാൾ ക്യൂട്ട് ആയ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആരതിയെ കുറിച്ച് റോബിൻ. |I have never met anyone cuter than you. Robin about Aarthi.|

നിന്നെക്കാൾ ക്യൂട്ട് ആയ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആരതിയെ കുറിച്ച് റോബിൻ. |I have never met anyone cuter than you. Robin about Aarthi.|

ബിഗ് ബോസ് സീസൺ ഫോർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസിലെ മൂന്നാം സീസണിൽ താരങ്ങൾക്ക് ലഭിക്കാത്ത വരവേൽപ്പ് ആയിരുന്നു റോബിൻ രാധാകൃഷ്ണന് ലഭിച്ചത്. ഇപ്പോൾ പുതിയ സിനിമയുടെ തിരക്കിലാണ് റോബിൻ. സെപ്റ്റംബറിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റോബിൻ അറിയിച്ചിരുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ആരതി ആണ് എന്നും വാർത്തകൾ വന്നിരുന്നു. രണ്ട് സിനിമകളിലാണ് നിലവിൽ റോബിൻ അഭിനയിക്കാൻ തയ്യാറായിരിക്കുന്നത്.

അതിൽ ടോം ഇമ്മട്ടി സംവിധാനം ഈ
ചിത്രത്തിലാണ് ആരതി നായികയായെത്തുന്നത്. ആരതിയുടെയും റോബിന്റെയും പലതരത്തിലുള്ള അഭിമുഖങ്ങളും വൈറൽ ആയി മാറിയിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് റോബിന്റെയും ആരതിയുടെയും ഒരു ക്യൂട്ട് വിഡിയോയാണ്. ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആരതിയോടെ കുസൃതി കാട്ടുന്ന റോബിനെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മുടി ആരതി കെട്ടി വെക്കുമ്പോൾ റോബിൻ അത് അഴിച്ചിടാൻ ശ്രമിക്കുകയാണ്. ചിരിച്ചുകൊണ്ട് വീണ്ടും റോബിന്റെ പ്രവർത്തിയെ മറികടന്നുകൊണ്ട് ആരതി മുടി കെട്ടിവയ്ക്കുകയും വളരെ രസകരമായ രീതിയിൽ റോബിൻ അത് അഴിച്ചിടകയും ചെയ്യുന്നുണ്ട്.

ഈ കുസൃതിയും കുറുമ്പുമൊക്കെ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായി മാറിയിരിക്കുകയാണ്. നിന്നെക്കാൾ ക്യൂട്ടായി ഒരാളെ ഞാൻ കണ്ടിട്ടില്ല എന്ന തലക്കെട്ടോടെയുള്ള ഈ വീഡിയോ റോബിൻ രാധാകൃഷ്ണൻ പങ്കു വച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ വൈറലായി മാറി. സിനിമയുടെ പ്രമോഷൻ ആയിരിക്കും അല്ലേ എന്നാണ് രസകരമായ രീതിയിലുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും സൂപ്പർ ജോഡി, ഇനിമുതൽ എന്നും ഒരുമിച്ച് ഉണ്ടാവാൻ സാധിക്കട്ടെ, നിങ്ങളാണ് യഥാർത്ഥ ജോടികൾ, ദിൽഷയെക്കാൾ നല്ലത് ആരതി തന്നെയാണ് എന്നിങ്ങനെ പോവുകയാണ് കമന്റുകൾ.

ആരാധകരുടെ കമന്റുകൾ ആണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. ഈ കമന്റുകൾക്ക് ഒന്നും തന്നെ താരങ്ങൾ മറുപടി നൽകിയിട്ടില്ല. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റോറിയായും ഈ വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. ആരതിയും ഈ വീഡിയോയ്ക്ക് കമന്റ്‌ ചെയ്തിട്ടുണ്ട്. സിനിമ പ്രേമോഷൻ ആണോ എന്നാണ് ആരതി കമന്റ് ചെയ്തിരിക്കുന്നത്.
Story Highlights:I have never met anyone cuter than you. Robin about Aarti.

നിന്നെക്കാൾ ക്യൂട്ട് ആയ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആരതിയെ കുറിച്ച് റോബിൻ. |I have never met anyone cuter than you. Robin about Aarthi.|

Most Popular

To Top
$(".comment-click-15844").on("click", function(){ $(".com-click-id-15844").show(); $(".disqus-thread-15844").show(); $(".com-but-15844").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });