സ്ത്രീയെന്ന നിലയില്‍ എന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു; ജോലി വാങ്ങി നല്‍കിയതും ശിവശങ്കർ: സ്വപ്ന സുരേഷ്……

എം ശിവശങ്കർ ഐഎഎസ് നെതിരെ രൂക്ഷവിമർശനവുമായി ആണ് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിനും ഇങ്ങനെ ആക്കിയെങ്കിലും ശിവശങ്കരൻ വലിയ ഉത്തരവാദിത്തമുണ്ട്. മൂന്നുവർഷമായി ശിവശങ്കർ ജീവിതത്തിൻറെ ഭാഗമാണെന്നും അനൗദ്യോഗിക കാര്യങ്ങൾ മാത്രമേ അദ്ദേഹവുമായി സംസാരിക്കാൻ ഉണ്ടായിരുന്നുള്ളുവെന്നും ആണ് സ്വപ്ന സുരേഷ് വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ശിവശങ്കരന്റെ ആത്മകഥാ അശ്വത്മാവ് വെറുമൊരു ആന എന്ന പുസ്തകത്തിലെ പശ്ചാത്തലത്തിലായിരുന്നു സ്വപ്നയുടെ തുറന്നു പറച്ചിൽ. താൻ ആത്മകഥയെഴുതിയ ശിവശങ്കറിനെ കുറിച്ച് പലതും എഴുതേണ്ടി വരും.. ഒരുപാട് രഹസ്യങ്ങൾ വെളിയിൽ വരും എന്ന് അവർ പറഞ്ഞു. ജോലി വാങ്ങി നൽകിയ താനല്ലെന്ന് പുസ്തകത്തിലെ പരാമർശവും തള്ളി ഒരു ഫോൺ വിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലുമില്ലായിരുന്നു തൻറെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായി ആൾക്ക് എങ്ങനെയാണ് നിയമനത്തെക്കുറിച്ച് അറിയില്ല എന്ന് പറയാൻ സാധിക്കുന്നത് എന്നും ചോദിച്ചു. ഐഫോണുകളുടെ യൂണിറ്റ് സ്പോൺസർ ചെയ്തതായിരുന്നു. അതിലൊന്ന് ശിവശങ്കരന് നൽകാൻ പറഞ്ഞതായിരുന്നു.

അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അതിന് സാങ്കേതിക പ്രശ്നം ഉണ്ടായപ്പോൾ വീട്ടിൽ വന്നപ്പോൾ ഫോൺ കൊടുത്തു. ജന്മദിനത്തിൽ ഫോൺ മാത്രമല്ല ഒരുപാട് സാധനങ്ങൾ കൊടുത്തിട്ടുണ്ട്. ശിവശങ്കരന് ഐഐഎസ് ഓഫീസറുടെ പ്രോട്ടോകോൾ എനിക്ക് അറിയില്ല. ശിവശങ്കരന് എന്ന കുടുംബ സുഹൃത്തിനു വേണ്ടി കഴിഞ്ഞ മൂന്നുവർഷമായി എല്ലാ ജന്മദിനത്തിലും പാർട്ടികൾ നടത്തിയിട്ടുണ്ട്. സമ്മാനങ്ങൾ നൽകിയിട്ടുണ്ട്.

ഒരു ഫോൺ കൊടുത്തു ശിവശങ്കരന് കെണിയിൽ ആകേണ്ട ആവശ്യം എനിക്കില്ല. ഒരാൾ കൊടുക്കാൻ പറഞ്ഞത് എൻറെ കയ്യിൽ വെച്ച് കൈമാറി അത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോൾ ആണ് കൊടുത്തത്. മൂന്നു വർഷമായിട്ടും തന്റെ ജീവിതത്തെയും കുടുംബത്തെയും മാറ്റി നിർത്താനാവാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. അച്ഛൻ പോലും തുറന്നു സംസാരിക്കും ആയിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കർ പറയുന്നത് കേട്ട് ജീവിച്ചത് തന്നെ. ഒരു സ്ത്രീയെന്ന നിലയിൽ ചൂഷണം ചെയ്ത് ചെയ്ത് നശിപ്പിച്ചു എന്ന് അഭിമുഖത്തിൽ പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top