മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനവിസ്മയം ആണ് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ എന്ന് പറയണം. ജഗതിയുടെ അഭാവം ചെറിയതോതിൽ ഒന്നുമല്ല മലയാള സിനിമയെ ബാധിച്ചിരിക്കുന്നത്.

മലയാള സിനിമ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് അദ്ദേഹത്തിന്റെ പഴയ ചില സംഭവങ്ങളാണ്. അദ്ദേഹത്തിന്റെ മകൾ പാർവതി ശ്രീകുമാറും എല്ലാവർക്കും പരിചിതയായ വ്യക്തിയാണ്. ഇപ്പോൾ മകൾ പാർവതിയും ഷോൺ ജോർജും പ്രണയത്തിലാണെന്ന് വീട്ടിൽ അറിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു കാര്യത്തെപ്പറ്റി ആണ് മകൾ പറയുന്നത്. മറ്റൊരു മതത്തിലേക്ക് വിവാഹം ചെയ്തുപോയാൽ പിന്നീടുള്ള കാര്യങ്ങൾ ഒക്കെ നിന്റെ ഉത്തരവാദിത്വമാണ്..

പാർവതി മതം മാറണം അത് നിർബന്ധമായി ചെയ്യണമെന്ന് പിസി ജോർജ് സാറിനെ വിളിച്ചു പറഞ്ഞതും പപ്പ തന്നെയാണ്.എന്റെ മകളെ തെമ്മാടിക്കുഴിയിൽ അടക്കം ഞാൻ സമ്മതിക്കില്ല എന്നായിരുന്നു പപ്പയുടെ നിലപാട്. എല്ലാ ദൈവങ്ങളെയും ഒരുപോലെ വിശ്വാസം ഉള്ള ഒരാളാണ് പപ്പ. അമ്മയ്ക്ക് ജാതകത്തിൽ വലിയ വിശ്വാസം വന്നത് പപ്പയുടെ അപകട ശേഷമാണ്. പപ്പക്ക് വലിയൊരു അപകടം പറ്റുമെന്ന് ജാതകത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.

അച്ഛന്റെ പഴയ കാലത്തെ കുറിച്ച് മകൻ രാജും പറയുന്നുണ്ട്. സിനിമാക്കാരൻ ആകാൻ വേണ്ടി നാടുവിട്ട പപ്പ മെഡിക്കൽ റപ്പ് ജോലിചെയ്തിട്ടുണ്ട്. അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മദ്രാസിൽ ജീവിച്ചിരുന്നത്. എല്ലാം നഷ്ടപ്പെട്ട് തിരിച്ചു വന്നപ്പോഴാണ് അമ്മയുമായുള്ള വിവാഹം. ഈ കഥകളൊക്കെ അപ്പൂപ്പൻ പറഞ്ഞു കേട്ടതുമാണ്. ഞങ്ങളുടെ കാര്യത്തിൽ പപ്പേക്കാൾ മേൽനോട്ടം അപ്പൂപ്പൻ ആയിരുന്നു.

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ വല്ലപ്പോഴുമാണ് വീട്ടിൽ വരുന്നത്. വീട്ടിലെ കാര്യങ്ങൾ തെറ്റിക്കുന്ന പപ്പയ്ക്ക് ഇഷ്ടമല്ല. ലാൻഡ് ഫോണിന്റെ അടുത്തുള്ള ഡയറിയിലെ പേന വെക്കാത്തതിന് പേരിലാണ് ഞാൻ ഏറ്റവും കൂടുതൽ വഴക്ക് കേട്ടത് എന്നാണ് മകൻ പറയുന്നത്. അതേസമയം സിബിഐ എന്ന ചിത്രത്തിൽ ആരോഗ്യവാനായി വീണ്ടും തിരിച്ചു സിനിമയിലേക്ക് ഒരു വന്നിരിക്കുകയാണ് ജഗതി ശ്രീകുമാർ. അത് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് ആയിരുന്നു.