സത്യമായിട്ടും ഇത് ഞാനല്ല ബീഷ്മയിൽ ഞാൻ ഇല്ല വിനീത് ശ്രീനിവാസൻ പറയുന്നു!!

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയുടെ കാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയം ആണ് അതിന്റെ ഇടക്ക് ആണ് ചിത്രത്തിലെ ഏബിൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയത് പോസ്റ്റർ ഒറ്റ നോട്ടത്തിൽ കണ്ടാൽ വിനീത് ശ്രീനിവാസൻ ആയിട്ടേ തോന്നുക ഒള്ളു സത്യത്തിൽ ഫോട്ടോയിൽ ഷെബിൻ ബെൻസൺ ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടനാണ് ഷെബിൻ.

ഭീഷ്മ പർവ്വത്തിൽ ഏബിൾ എന്ന കഥാപാത്രമാണ് ഷെബിൻ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനെ ഏറെ സാമ്യം തോന്നിക്കുന്ന ഒരു പോസ്റ്റർ ആയതിനെ തുടര്ന്നു ആരാധകർ കമ്മന്റും ആയി എത്തി.. എന്നാൽ സാക്ഷാൽ വിനീത് ശ്രീനിവാസൻ തന്നെ ഫേസ്ബുക്കിൽ കുറിച്ചു “സത്യമായിട്ടും ഇത് ഞാനല്ല” ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുക.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നുണ്ട്.