മലയാളത്തിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു നടനാണ് ഇന്ദ്രൻസ്. ഒരു വസ്ത്രാലങ്കാരകനായി സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹം തൻറെ കഴിവുകൊണ്ടായിരുന്നു സിനിമയിൽ തന്റെതായ സ്ഥാനം നിലനിർത്തിയത്.

ഇപ്പോൾ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഓരോ ദിവസവും ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇന്ദ്രൻസ് എന്ന് പറഞ്ഞാലും തെറ്റില്ല. മികച്ച കഥാപാത്രങ്ങൾ തന്നെയാണ് ഇപ്പോഴും അദ്ദേഹത്തെ തേടി വരുന്നത്. ആദ്യകാലഘട്ടങ്ങളിൽ ഹാസ്യമാണ് തനിക്ക് വഴങ്ങുന്നതെന്ന് തെളിയിച്ചിട്ടുണ്ട്.

എങ്കിൽ ഇപ്പോൾ കഥാപാത്രങ്ങളിലേക്ക് അദ്ദേഹം ചുവട് മാറ്റിയിരിക്കുകയാണ്. വളരെ മികച്ച കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലൂടെ മികച്ച കഥാപാത്രങ്ങൾ തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു തരുകയായിരുന്നു ചെയ്തത്. ഇപ്പോൾ ലചിത്ര അക്കാദമി ഭരണസമിതിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചെയർമാനായ ഇന്ദ്രൻസ് കത്ത് നൽകിയിരിക്കുകയാണ്.

ഭരണസമിതിയുടെ ചെയർമാനായിരുന്ന അദ്ദേഹം ഇതിന് കാരണമായി പറയുന്നത് താൻ അഭിനയിക്കുന്ന ചിത്രങ്ങൾ അവാർഡിന് പരിഗണിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഭരണസമിതിയിൽ തുടരുന്നത് ധാർമികമായ ശരിയായ കാര്യമല്ല അതിനാൽ തന്നെ ഒഴിവാക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

ഇങ്ങനെ ഒരു മനുഷ്യനെ എവിടെയാണ് കാണാൻ സാധിക്കുന്നത് എന്നാണ് ആളുകൾ ഒന്നടങ്കം ചോദിക്കുന്നത്. ലാളിത്യത്തിന്റെ ഒരു പര്യായമാണ് ഇന്ദ്രൻസ് എന്ന് എപ്പോഴും എല്ലാവരും പറയാറുണ്ട്. അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തുക്കൾ എല്ലാം പലപ്പോഴും പറയുന്ന കാര്യമാണ് കാരവാൻ പോലും അദ്ദേഹം ഉപയോഗിക്കാറില്ല എന്നത്.