News

ബാലയുടെ ആ വിഡിയോ ആണ് മോഹൻലാലിന് വിന ആയത്, ഇ.ഡി മോഹൻലാലിനെ വിളിക്കാൻ കാരണം ഇത്.!

മലയാള സിനിമയിൽ നിന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്തകളെല്ലാം തന്നെ മലയാളത്തിനെ ഞെട്ടിക്കുന്ന വാർത്തകളാണ്.. ഇപ്പോൾ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.

നടൻ മോഹൻലാലിനെ കുറിച്ചാണ് ഈ വാർത്ത. അടുത്ത കാലത്തായിരുന്നു പുരാവസ്തു തട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൺസൺ മാവുങ്കലിനെതിരേ കേസ് വന്നതിൽ നടൻ മോഹൻലാലിനെ ചോദ്യം ചെയ്യുവാൻ ആണ് ഈഡിയുടെ ഇപ്പോഴത്തെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ട് മോഹൻലാലിനെ ഇഡി നോട്ടീസ് അയച്ചു എന്ന് മനസ്സിലാക്കാൻ കഴിയുന്നു. അടുത്ത ആഴ്ച കൊച്ചി മേഖല ഓഫീസിൽ ഹാജരാകണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനു പുറമേ മറ്റൊരു കേസിൽ മോഹൻലാലിന്റെ മൊഴിയെടുക്കും എന്ന് അറിയാൻ സാധിച്ചിരിക്കുന്നത്.

അതിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ആയിരിക്കും മോഹൻലാലിന്റെ മൊഴിയെടുക്കുന്നത് എന്നാണ് പുറത്തുവരുന്ന വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പുരാവസ്തു തട്ടിപ്പുനടത്തിയ മോഹൻലാലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയതായി മൊഴി ലഭിക്കുകയായിരുന്നു. മോൺസനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെയെത്തിച്ചത് എന്നും ഈ മൊഴിയിൽ പറയുന്നുണ്ട്. ബാല എന്ന നടനാണ് മോഹൻലാലിനെ എത്തിച്ചത് എന്നാണ് മൊഴിയിൽ ഉള്ളത്.

മോഹൻലാൽ മോൺസന്റെ വീട്ടിലെത്തിയതിനെക്കുറിച്ച് ബാല ഒരു വീഡിയോയിൽ പറയുകയും ചെയ്യുന്നു. നേരത്തെ അത് പുറത്ത് വന്നിരുന്നു. ഞാൻ ഒരു ദിവസം മോഹൻലാലിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിന് പുരാവസ്തുക്കൾ ഭയങ്കര ഇഷ്ടമാണ്.. ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് ലാലേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം കൊണ്ടുവരാൻ പറഞ്ഞു. കൊണ്ടു വന്ന് കാണിക്കാൻ പറ്റില്ല മ്യൂസിയം ആണെന്ന് ഞാൻ ലാലേട്ടനോട് പറഞ്ഞു.

അങ്ങനെയാണ് ലാലേട്ടൻ ഇവിടെ വന്നത്. ലാലേട്ടനെ ഇത്തരം സാധനങ്ങളോട് ഭയങ്കര ഇഷ്ടമാണ്. കൂടുതൽ സംസാരിക്കുന്നത് പുരാവസ്തുക്കളെ കുറിച്ച് ആണെന്നും ബാല വീഡിയോയിൽ പറഞ്ഞിരുന്നു. ഈ വീഡിയോ ഇപ്പോൾ മോഹൻലാലിന് വിന ആയത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

Most Popular

To Top