
ബിഗ്ബോസ് സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്ത രണ്ടു പേരായിരുന്നു ദിൽഷയും റോബിനും. ഇരുവരും ജീവിതത്തിൽ ഒരുമിച്ചു ചേരണമെന്നാണ് പ്രേക്ഷകർ ആഗ്രഹിച്ചത്.

എന്നാൽ ഇനി റോബിനും ആയി ഒരു ബന്ധവും ഇല്ല എന്നാണ് കഴിഞ്ഞ ദിവസം ദിൽഷ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. ദിൽഷയുടെ പ്രതികരണത്തിന് മറുപടിയുമായി എത്താനും റോബിൻ മടിച്ചില്ല. റോബിൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് മറുപടി നൽകിയിരിക്കുന്നത്. സന്തോഷമായി ഇരിക്കൂ ദിൽഷ, എനിക്ക് റെസ്പെക്ട് മാത്രമേ ഉള്ളൂ. നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കട്ടെ.

നിങ്ങൾ നല്ല ഓർമ്മകളാണ് എനിക്ക് നൽകിയത്. എന്നെ നിങ്ങൾ ഒരുപാട് പിന്തുണച്ചു എന്നും ആശംസകൾ എന്നായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കുറിച്ചത്. ഉടനെതന്നെ ദിൽഷ അതിന് മറുപടി നൽകി. നന്ദി ഡോക്ടർ, നല്ല ഓർമ്മകളാണ് ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് ഡോക്ടർ എനിക്ക് നൽകിയത്. ആ ഓർമ്മകൾ എന്നും എന്റെ മനസ്സിലും ജീവിതത്തിലും ഉണ്ടാകും.

ഡോക്ടറും സന്തോഷത്തോടെ ഇരിക്കുക. നിങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾ കണ്ടു പിടിക്കും. നിങ്ങളുടെ ഭാവിക്ക് വേണ്ടി ആശംസകൾ നേരുന്നു എന്നാണ് പറഞ്ഞത്. ഡോക്ടറെ ഏറ്റവും കൂടുതൽ ഡീഗ്രേഡ് ചെയ്യുമെന്ന് ആരാധകർ പ്രതീക്ഷിച്ച് വ്യക്തിയായിരുന്നു ജാസ്മിൻ മൂസ. എന്നാൽ ജാസ്മിന് ഡോക്ടർ സപ്പോർട്ടുമായി ആണ് എത്തിയത്. ഈ ജീവിതത്തിൽ ചില കാര്യങ്ങൾ നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ലഭിക്കില്ല റോബിൻ, ചിലപ്പോള് തിരികെ വരികയും ചെയ്യും.

നിങ്ങൾക്ക് എന്താണെങ്കിലും ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. അതുകൊണ്ട് ഹാപ്പി ആയിരിക്കു എന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. ജാസ്മിൻ തന്റെ സോഷ്യൽ മീഡിയ പേജിൽ സ്റ്റോറിയാണ് ഈ ഒരു വീഡിയോ പങ്കുവച്ചത്.

അതേസമയം ദിൽഷ പങ്കുവെച്ച് വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്,ഞാൻ വിജയം നേടുവാൻ അർഹയല്ല എന്നൊക്കെ പറഞ്ഞ ചിലരെ ഞാൻ കണ്ടു. ഞാൻ ആ വീടിനകത്ത് നിന്നത് ആത്മാർത്ഥമായി തന്നെയാണ്. ഞാനായിത്തന്നെ. ആരോടും ഞാൻ ഇതുവരെ ഒരുതരത്തിലുമുള്ള പ്രശ്നങ്ങൾക്ക് നിന്നിട്ടില്ല. എല്ലാ ഫിസിക്കൽ ടാസ്കിൽ ഞാൻ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

പിന്നെ എന്തുകൊണ്ടാണ് ഞാൻ ഇതിന് അർഹതയില്ലാത്ത ആൾ എന്ന് നിങ്ങൾ പറയുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ വോട്ടുകൊണ്ടാണ് ഞാൻ ജയിച്ചത് എന്ന് പറയുന്നവരോട് ആണ് എനിക്ക് പറയാനുള്ളത്. എനിക്ക് ഡോക്ടറെ ഇഷ്ടമായിരുന്നു, എന്റെ ഉള്ളിൽ ചെറിയ ഇഷ്ടം ഡോക്ടറോട് ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ഒന്ന് സംസാരിക്കാൻ ഉള്ള സമയം പോലും ലഭിക്കുന്നില്ല. ബ്ലെസ്സിലിയെയും ഡോക്ടറെയും ഒട്ടും വേദനിപ്പിക്കാതെ ആണ് ബന്ധം മുന്നോട്ട് കൊണ്ടുപോയത്.

എന്നാൽ അത് ഞാൻ മാത്രമേ ചെയ്യുന്നുള്ളൂ. തിരിച്ചു എന്നോട് ആരും അത് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ ഈ സൗഹൃദം ഇവിടെ നിർത്തുകയാണ്. ഡോക്ടറും ബ്ലെസ്സിലിയും തമ്മിലുള്ള സൗഹൃദം ഞാൻ നിർത്തി ഈ നിമിഷം മുതൽ എന്നാണ് പറഞ്ഞത്. വീഡിയോയിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന ദിൽഷയെ ആണ് കാണാൻ സാധിക്കുന്നത്. ഞാനീ 50 ലക്ഷം രൂപ കണ്ട് മയങ്ങി നിൽക്കുന്ന ഒരു ആളല്ല എന്നും ദിൽഷ പറയുന്നുണ്ട്. എന്നെ വിജയിപ്പിച്ചു എന്ന അവകാശം പറയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് പേഴ്സണലായി മെസ്സേജ് അയക്കു. പണത്തിന്റെ ഷെയർ ഞാൻ തരാം എന്നാണ് പറയുന്നത്.
Story Highlights:Jasmine supports Dr. Robin
