“അപ്പോഴും താൻ കന്യക ആയിരുന്നു” താൻ കടന്നുവന്ന വഴികളെ കുറിച്ച് ബിഗ്‌ബോസിൽ ജാസ്മിൻ

നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് മലയാളം.ബിഗ് ബോസ് മലയാളം സീസൺ ഫോർ എത്തിയിരിക്കുന്ന അതിശക്തരായ മത്സരാർത്ഥികൾ ആണ്.

അതിൽ ഒരാളായി തുടക്കം മുതൽ തന്നെ ആരാധകർ പറയുന്ന ഒരാളാണ് ജാസ്മിൻ എം മൂസ. ജാസ്മിന്റെ ജീവിതകഥ നേരത്തെ തന്നെ മലയാളികൾക്ക് പരിചിതമായ ഒന്നാണ്. സംഘർഷഭരിതമായി ഈ ഒരു ഭൂതകാലം ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ബിഗ് ബോസ് വീട്ടിലെ മറ്റ് ആളുകളുടെ മുൻപിൽ വച്ച് തന്നെ ജീവിതകഥയെപ്പറ്റി താരം വാചാലയായി. തന്റെ ഓർത്തഡോക്സ് കുടുംബമാണെന്ന് ജാസ്മിൻ പറഞ്ഞു. ഒരുപാട് ബന്ധുക്കൾ ഉണ്ടായിരുന്നു എല്ലാവരും അടുത്തായിരുന്നു താമസം. കുട്ടിക്കാലത്തുതന്നെ അച്ഛനെ നഷ്ടമായി. അമ്മയാണ് നോക്കിയത്.

തനിക്ക് ഓർമ്മ വയ്ക്കും മുൻപ് തന്നെ ഉമ്മ രണ്ടാമത് വിവാഹം കഴിച്ചു. ഉപ്പ എന്നാണ് അദ്ദേഹത്തെ താൻ വിളിക്കുന്നത്. പതിനേഴാം വയസ്സിലാണ് വീട്ടുകാർ തനിക്ക് വിവാഹം തീരുമാനിക്കുന്നത്. തനിക്ക് വിവാഹത്തിൽ ഒരു വൊയിസുണ്ടായിരുന്നില്ല. തുടർന്ന് വനിതാ സെല്ലിലേക്കും പോലീസിലേക്കും ഒക്കെ മെയിൽ അയച്ചു. അവർ എത്തിയതോടെ വിവാഹം മാറ്റി വച്ചു. നാല് മാസത്തിനുശേഷം 18 വയസ്സ് തികയുന്ന തനിക്കൊന്നും അതിനാലാണ് വിവാഹം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നാണ് ജാസ്മിൻ പറയുന്നത്. വിവാഹത്തിൽ തനിക്ക് യാതൊരു റോളും ഉണ്ടായിരുന്നില്ല. ആദ്യ ഭർത്താവിനെ ഓട്ടിസം ആയിരുന്നു. അവർ അത്‌ മറച്ചു വെച്ചു. വിവാഹം കഴിഞ്ഞുവെങ്കിലും ആ വിവാഹം വിജയമായിരുന്നില്ല.

തങ്ങൾ ഒരു വർഷത്തോളമായി അകന്ന് കഴിയുകയായിരുന്നു. പിന്നീട് ഇരുപത്തിയൊന്നാം വയസ്സായപ്പോൾ രണ്ടാം വിവാഹത്തിന് വീട്ടുകാർ നിർബന്ധം തുടങ്ങി. വളരെ ഓപ്പൺ ആയവർ ആണ് പെണ്ണ് കാണാൻ വന്നത്. അയാളോട് ഞാൻ എല്ലാ കാര്യവും തുറന്നു പറഞ്ഞു. അപ്പോഴും താൻ കന്യക ആയിരുന്നു എന്നും ജാസ്മിൻ പറയുന്നുണ്ട്. ആ വിവാഹത്തിൽ താൻ സന്തോഷ ആയിരുന്നു, എന്നും താൻ ഗേ ആണെന്ന് അന്ന് തിരിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് ജാസ്മിൻ പറയുന്നത്. പ്രതീക്ഷയോടെയും സന്തോഷത്തോടെയും ആയിരുന്നു ആദ്യരാത്രിയിലേക്ക് കടന്നത്. എന്നാൽ റൂമിൽ കയറി വന്നപ്പോൾ തന്നെ മുഖത്ത് അടിക്കുകയായിരുന്നു. എന്തിനാണ് എന്ന് പോലും തനിക്ക് മനസ്സിലായില്ല.

ഫ്രീസ് ആയിപോയി. അയാൾ ഒരു സാഡിസ്റ്റ് ആയിരുന്നു. അത് പിന്നീട് മനസ്സിലാക്കി. കാലുകൾ കെട്ടി ഇട്ട് തന്നെ ക്രൂരമായി ഉപദ്രവിച്ചു പീഡിപ്പിച്ചു എന്നാണ് താരം, പറയുന്നത്.. എനിക്ക് പ്രതികരിക്കാൻ പോലും വയ്യായിരുന്നു. ബാത്റൂമിൽ വീണത് ആയിരുന്നു എന്നാണ് ചോദിച്ചവരോടൊക്കെ പറഞ്ഞത്.. പിന്നീട് ഞാൻ ഗർഭിണിയായി. അതോടെ അയാളുടെ സ്വഭാവം മാറും എന്നാണ് കരുതിയത്. ഗർഭിണി ആണ് എന്നു പറഞ്ഞതും അയാൾ തന്റെ വയറ്റിൽ ചവിട്ടുകയായിരുന്നു എന്നും ജാസ്മിൻ പറയുന്നു.

ഭീകരമായ അവസ്ഥയിൽ കൂടി ആണ് കടന്നുപോയത്. കുട്ടി മരിച്ചുവെന്നും സർജറിക്കു വേണ്ടി വന്നു എന്നൊക്കെയാണ് ജാസ്മിൻ പറയുന്നത്. പിന്നീട് വിവാഹമോചനം നേടിയതോടെ തന്റെ സ്വഭാവംമാറി എന്നും പറയുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തല കുനിച്ചിരുന്ന താൻ പിന്നീട് തല ഉയർത്തി സംസാരിക്കാൻ തുടങ്ങി എന്നും താരം പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top