News

മമ്മൂട്ടിക്ക്‌ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം തോന്നിയ ഒരു നായകവേഷം ആണ് ജയറാമിന്റെ ആ കരിയർ ബെസ്റ്റ് കഥാപാത്രം |Jayaram’s career best role is a hero role that Mammootty felt a lot of desire to do.

മമ്മൂട്ടിക്ക്‌ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം തോന്നിയ ഒരു നായകവേഷം ആണ് ജയറാമിന്റെ ആ കരിയർ ബെസ്റ്റ് കഥാപാത്രം |Jayaram’s career best role is a hero role that Mammootty felt a lot of desire to do.

ഒരു നടന്റെ അഭിനയം ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യം എന്നു പറയുന്നത് മികച്ച കഥാപാത്രങ്ങൾ ലഭിക്കുമ്പോഴാണ്. മികച്ച കഥാപാത്രങ്ങളിലൂടെ എന്നുമാ നടൻ ഓർമ്മയ്ക്കപ്പെടും. തന്റെ സിരകളിൽ പോലും സിനിമയെ ഒരു ജീവവായുവായി കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് മികച്ച കഥാപാത്രങ്ങൾ എന്നു പറഞ്ഞാൽ ഒരു പ്രത്യേക ഹരമാണ്. പലപ്പോഴും പല കഥാപാത്രങ്ങളും ചെയ്യാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ അത്രത്തോളം ഹൃദയത്തിൽ ചേക്കേറുന്ന കഥാപാത്രങ്ങൾ ചെയ്യാനായിരിക്കും മമ്മൂട്ടി ആഗ്രഹിച്ചിട്ടുണ്ടാവുക. മമ്മൂട്ടിയെ പോലെ ഒരു നടൻ അത്തരം ഒരു കഥാപാത്രം തന്നെ സ്വാധീനിച്ചു എന്ന് പറയണമെങ്കിൽ എത്രത്തോളം അദ്ദേഹത്തിന്റെ ഹൃദയത്തിൽ ആ കഥാപാത്രം കയറിയിട്ടുണ്ടാകും. അത്തരത്തിൽ മമ്മൂട്ടി ഒരുപാട് ആഗ്രഹിച്ച ഒരു കഥാപാത്രമാണ് ജയറാം ചെയ്ത ആയുഷ്കാലം എന്ന ചിത്രത്തിലെ എബി എന്ന കഥാപാത്രം. ഒരിക്കൽ മമ്മൂട്ടി തന്നെ ഈ കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

ഏതെങ്കിലും ഒരു സിനിമ കണ്ടു അതിലെ നായക കഥാപാത്രം മമ്മൂട്ടിയോ മോഹൻലാലോ ചെയ്യാൻ ആഗ്രഹിച്ചു എന്ന് പറയുന്നത് ആ കഥാപാത്രം ചെയ്ത നടനെ സംബന്ധിച്ച് ഒരു അംഗീകാരം തന്നെയാണ്. മഹാപ്രതിഭകളായ ഇവർക്ക് ചെയ്യാൻ മോഹം തോന്നിയ ഒരു വേഷം മികച്ചതാക്കുക എന്നത് ഒരു നിസ്സാര കാര്യമല്ലല്ലോ.!അങ്ങനെ മമ്മൂട്ടിക്ക്‌ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം തോന്നിയ ഒരു നായകവേഷം ആണ് ആയുഷ്ക്കാലത്തിൽ ജയറാം അവതരിപ്പിച്ച എബി എന്ന കഥാപാത്രം.!

ജയറാമിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്.!കോമഡി ഒന്നുമില്ലാതെ സീരിയസ് ആയ വേഷം ചെയ്ത് വിജയമായ ജയറാമിന്റെ കരിയറിലെ ചുരുക്കം സിനിമകളിൽ ഒന്ന് കൂടിയാണ് ആയുഷ്ക്കാലം.! സിനിമ കണ്ടു കഴിഞ്ഞാൽ വല്ലാത്തൊരു വിങ്ങലായി മനസ്സിനെ വേട്ടയാടുന്ന വല്ലാത്തൊരു കഥാപാത്രം ആയിരുന്നു ഇതിലെ എബി മാത്യു. മമ്മൂക്കയുടെ വാക്കുകൾ കടമെടുത്താൽ വില്ലനായി വരുന്ന പ്രേതം എന്ന പതിവ് ശൈലിയിൽ നിന്ന് മാറി നായകനായി വന്ന പ്രേതം.!Friendly Ghost ഈ പടവും ഇതിലെ പാട്ടും ഒത്തിരി ഇഷ്ട്ടം.!
Spotlight Media : Jayaram’s career best role is a hero role that Mammootty felt a lot of desire to do.

മമ്മൂട്ടിക്ക്‌ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം തോന്നിയ ഒരു നായകവേഷം ആണ് ജയറാമിന്റെ ആ കരിയർ ബെസ്റ്റ് കഥാപാത്രം |Jayaram’s career best role is a hero role that Mammootty felt a lot of desire to do.

Most Popular

To Top