News

ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല ., ജോയ് മാത്യു.

ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല ., ജോയ് മാത്യു.

നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആക്രമണം അതിജീവിച്ച് നടി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പാണ് ചർച്ചയാവുന്നത്. അവഹേളിക്കാനും നിശബ്ദ ആക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായെന്ന് അതിജീവനയുടെ വാക്കുകൾ നിരവധി ആളുകൾ ആയിരുന്നു ഏറ്റെടുത്തത്. താരങ്ങൾ അടക്കമുള്ളവർ പങ്കുവെച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ നടൻ ജോയ് മാത്യുവും ഈ വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ഇരക്കൊപ്പം എന്ന് പറയാൻ എളുപ്പമാണ്.

എന്നാൽ കുറ്റവാളിയായി സഹകരിക്കില്ലെന്ന് പറയാൻ ആരും ഇല്ല എന്നാണ് ജോയിമാത്യു ഫേസ്ബുക്കിൽ കുറിച്ചത്.മലയാള സിനിമയിൽ പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ നടിയുടെ പോസ്റ്റ് പങ്കുവെക്കുകയുണ്ടായി. എന്നാൽ ആരും തന്നെ ദിലീപിനെതിരെ ശബ്ദമുയർത്തി രംഗത്തെത്തിയിട്ടില്ല. ഡബ്ല്യുസിസി അംഗങ്ങളും നടിക്കൊപ്പം കേസിൽ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന വ്യക്തികളും അല്ലാതെ മറ്റാരും തന്നെ ഈ വിഷയത്തെ കുറിച്ച് വാചാലരാവാത്ത സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ വിമർശനാത്മകമായ കുറിപ്പ്. ” ഇരയ്ക്കൊപ്പം എന്നു പറയാൻ എളുപ്പമാണ് എന്നാൽ കുറ്റവാളിയായ് സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ല. ” അതേസമയം ദിലീപിനെതിരെ കേസിൽ നിർണായകമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പുനരന്വേഷണ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമിക്കപ്പെട്ട നടി തന്റെ അതിജീവനത്തെ കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. ഈ യാത്ര ഞാൻ തുടരുമെന്നു തന്നെയാണ് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

മലയാള സിനിമയിലെ ശക്തമായ നടനായ ജോയിമാത്യു അങ്ങനെ പ്രതികരിച്ചപ്പോൾ അതിന് വല്ലാതെ വിമർശനാത്മകമായ ചില കമൻറുകൾ എത്തിയിരുന്നു. വിമർശനാത്മകമായ കമൻറുകൾ മറുപടി പറഞ്ഞുകൊണ്ട് ഇപ്പോൾ ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്.ആരോപണവിധേയനായതിനുശേഷം തനിക്ക് ദിലീപുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ല എന്നാണ് ജോയ് മാത്യു പുതിയ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ആദ്യമായി അല്ല താൻ ഇതിനെതിരെ പ്രതികരിക്കുന്നതെന്നും, അതിന് പ്രതികരിച്ചതിനെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു ജോയ് മാത്യു.
ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു….

ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ “താങ്കൾ ആദ്യം തുടങ്ങൂ “എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല .(Times of India .12/7/2017)കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല .

Most Popular

To Top