കലാഭവൻ മണിയെ കണക്കല്ല കലയാണ് പഠിപ്പിക്കേണ്ടത്..! ഇന്നസെന്റിന്റെ വാക്കുകൾ ശ്രെദ്ധ നേടുന്നു. ( വിഡിയോ )

മലയാള സിനിമയിൽ ഹാസ്യം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ച ഒരു നടനാണ് ഇന്നസെൻറ് എന്നുപറയുന്നത്.

അതി മനോഹരമായ രീതിയിലാണ് ഹാസ്യം അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ചിലപ്പോൾ പെട്ടെന്ന് എന്തെങ്കിലും ഒരു കോമഡി പറയുകയും മറ്റുള്ളവർ ചിരിക്കുമ്പോഴും അദ്ദേഹം ചിരിക്കാതെ നിൽക്കുകയും ഒക്കെ ചെയ്യുന്ന ഒരു സാഹചര്യവും നമ്മൾ കാണാറുണ്ട്. ഇപ്പോൾ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഒപ്പമുള്ള അദ്ദേഹത്തിൻറെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പഴയ കാലഘട്ടങ്ങളെ പറ്റിയും വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പറ്റി ഒക്കെ വിശദമായി തന്നെ തുറന്നു പറയുന്ന ഒരു അഭിമുഖമാണ് ഇത്.

പണ്ടുകാലങ്ങളിൽ വിഷുവിനും ഈസ്റ്ററിനുമൊക്കെ അടുത്തുള്ള വീടുകളിൽ ഉള്ളവർ തമ്മിൽ സംസാരിക്കുകയും അതോടൊപ്പം തന്നെ അടുത്തുള്ളവർ പരസ്പരം പല സാധനങ്ങളും കൈമാറുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ ഒന്നുമില്ല. വിദ്യാഭ്യാസ സമ്പ്രദയത്തിന്റെ കാര്യത്തിലാണെങ്കിലും ഒരുപാട് മാറ്റങ്ങൾ വരാറുണ്ടായതാണ് രണ്ടുപേരും സംസാരിക്കുന്നത്.

അതേസമയം തന്റെ യാത്രകളെ പറ്റി വളരെ വിശാലമായ രീതിയിൽ സന്തോഷ്‌ ജോർജ് കുളങ്ങരയും പറയുന്നുണ്ട്. ഇടയിൽ കലാഭവൻ മണിയെ പറ്റിയും സംസാരിക്കുന്നുണ്ട്. കലാഭവൻ മണിയെ കണക്കല്ല കലയാണ് പഠിപ്പിക്കേണ്ടത് എന്നാണ് ഇന്നസെന്റ് പറയുന്നത്.

യാത്രകളിൽ മറ്റു സ്ഥലങ്ങളിൽ എത്തിയപ്പോൾ ഒരിക്കൽ ഒരു പ്രായമായ സ്ത്രീ തന്നെ വിളിച്ചു കൊണ്ടു പോയി ചായയും പലഹാരങ്ങളും ഒക്കെ തന്നതിനെക്കുറിച്ചും സന്തോഷ് ജോർജ് കുളങ്ങര പറയുന്നുണ്ട്. അതിനുശേഷം താൻ യാത്രയിൽ സുരക്ഷിതമായിരിക്കണമെന്ന് അവർ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം അത്ഭുതം നിറയ്ക്കുന്ന ഓർമ്മകൾ ആയിരുന്നുവെന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top