News

ഒരു വിഷമം വന്നാൽ ആദ്യം വിളിക്കുന്നത് പ്രണവിനെ അല്ല, അത് മറ്റൊരു നടനെയാണ്, തുറന്നു പറഞ്ഞു കല്യാണി പ്രിയദർശൻ |Kallyani Priyadharshan talkes about Prenave Mohanlal

ഒരു വിഷമം വന്നാൽ ആദ്യം വിളിക്കുന്നത് പ്രണവിനെ അല്ല, അത് മറ്റൊരു നടനെയാണ്, തുറന്നു പറഞ്ഞു കല്യാണി പ്രിയദർശൻ |Kallyani Priyadharshan talkes about Prenave Mohanlal

പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദർശന്. ആരാധകർ നിരവധിയാണ് താരത്തിന്. മലയാള ചിത്രത്തിലൂടെ ആയിരുന്നില്ല താരത്തിന്റെ അരങ്ങേറ്റം. ഒരു തെലുങ്ക് സിനിമയിലൂടെ സിനിമ ലോകത്തേക്ക് എത്തിയ താരം പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. സിനിമയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ കല്യാണിയുടെ പേരിനൊപ്പം ഉയർന്നു കേൾക്കുന്ന ഒരു പേരാണ് നടൻ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ പേര്. ഇപ്പോൾ ഒരു പഴയ അഭിമുഖത്തിൽ കല്യാണി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തുക്കൾ ആണ് കീർത്തി സുരേഷും പ്രണവ് മോഹൻലാലും.

എന്നാൽ താൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാൽ സമാധാനം കിട്ടുവാൻ വേണ്ടി ഏത് സമയത്തും ആദ്യം വിളിക്കാൻ സാധിക്കുന്നതും ദുൽഖർ സൽമാനെ ആണ് എന്നാണ് കല്യാണി പറയുന്നത്. എന്നാൽ പ്രണവ് തന്റെ അടുത്ത് സുഹൃത്താണ് എന്നും കല്യാണി പറയാനുണ്ട്. പ്രണവിനെ പലപ്പോഴും വിളിച്ചാൽ കിട്ടാറില്ല എന്നാണ് രസകരമായി കല്യാണ പറയുന്നത്. അതിന്റെ കാരണവും കല്യാണി പറയുന്നുണ്ട്. പ്രണവ് മൊബൈൽ പോലും അങ്ങനെ ഉപയോഗിക്കുന്ന വ്യക്തിയല്ല എന്ന്. പ്രണവ് മോഹൻലാൽ എന്നാൽ അത് ലാള്യത്തിന്റെ പര്യായമാണ് എന്ന് ഇപ്പോൾ പ്രേക്ഷകർക്കും അറിയാം. കൂടുതലും യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് പ്രണവ്. ചില സാഹസിക യാത്രകളുടെ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രണവ് പങ്കു വയ്ക്കുകയും ചെയ്യാറുണ്ട്..

ഈ ചിത്രങ്ങൾക്കും ആരാധകർ നിരവധിയാണ്. നിമിഷനേരം കൊണ്ടാണ് പ്രണവിന്റെ വിശേഷങ്ങൾ ഒക്കെ ആരാധകർ ഏറ്റെടുക്കാറുള്ളത്. പ്രണവും കല്യാണിയും ജീവിതത്തിലും ഒരുമിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകർ. ഹൃദയം എന്ന ചിത്രത്തിൽ രണ്ടുപേരും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചത്. ഇരുപതും തമ്മിൽ പ്രണയത്തിലാണ് എന്നും വിവാഹിതരായി എന്നും ഉള്ള തരത്തിലുള്ള ഗോസിപ്പുകൾ എല്ലാവർഷവും പുറത്തു വരികയും ചെയ്യാറുണ്ട്.
Story Highlights: Kallyani Priyadharshan talkes about Prenave Mohanlal

ഒരു വിഷമം വന്നാൽ ആദ്യം വിളിക്കുന്നത് പ്രണവിനെ അല്ല, അത് മറ്റൊരു നടനെയാണ്, തുറന്നു പറഞ്ഞു കല്യാണി പ്രിയദർശൻ |Kallyani Priyadharshan talkes about Prenave Mohanlal
To Top