ഡിസ്നി ഡേയിൽ മലയാളികളെ ചിരിപ്പിച്ച് കനകം കാമിനി കലഹം

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർലൂടെ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രമാണ് നിവിൻ പോളി നായകനായ കനകം കാമിനി കലഹം. ആന്ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രംകൂടിയാണിത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോലെതന്നെ കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന എന്നാൽ അതിനോടൊപ്പം തന്നെ ചിന്തിപ്പിക്കുന്ന ചിത്രമായി കനകം കാമിനി കലഹം മാറുകയാണ്.

ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഇടവേളകളില്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നിവിൻപോളി തന്റെ കരിയറിലെ ഏറ്റവും മികച്ച ഹാസ്യ കഥാപാത്രം ചെയ്തിരിക്കുന്നത് ഈ ചിത്രത്തിലൂടെ ആണെന്ന് പറയേണ്ടി വരും. ഏറെ ശ്രമകരമായ സിനിമ അവതരണരീതി ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെതന്നെ ശ്രമകരമായ ഹാസ്യ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.സിനിമയുടെ ട്രെയിലറുകൾ സൂചിപ്പിച്ചത് പോലെ തന്നെ ഒരു ഹോട്ടലിൽ എത്തിച്ചേരുന്ന ഒരുപറ്റം ആളുകളുടെ കഥകൂടിയാണ് കനകം കാമിനി കലഹം.

കനകം കാമിനി കലഹം എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർലൂടെ വീണ്ടും മലയാളത്തിലേക്ക് വമ്പൻ ചിത്രങ്ങൾ ആണ് വരാനുള്ളത് എന്നാണ് സൂചന. ഇത് രീതിയിലുള്ള സിനിമകളുടെ സെലക്ഷൻ തുടരുകയാണെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച ഒ ട്ടി. ട്ടി പ്ലാറ്റ്ഫോം ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മാറുമെന്നത് ഉറപ്പാണ്.

Leave a Comment

Your email address will not be published.

Scroll to Top