News

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ട ശേഷം ടാബ് കൈമാറിയത് കാവ്യാ മാധവന്

നടിയെ ആക്രമിച്ച കേസിൽ നിർണായകമായ വെളിപ്പെടുത്തലായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയത്. നടിയെ പൾസർ സുനി ഗുണ്ടാസംഘം ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യ മാധവന്റെ കൈയിലാണ് എന്നാണ് ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കാര്യങ്ങൾ അന്വേഷണ സംഘത്തോടു കോടതിയിൽ നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. വാക്കുകൾ ഇങ്ങനെയാണ്.

ദിലീപിൻറെ വീട്ടിൽ വച്ച് ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ഒരു നടി വിവാഹം ക്ഷണിക്കാൻ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറിൽ ചെന്ന് ടാബ് എടുത്തു കൊണ്ടുവന്നത്.എന്നിട്ട് എല്ലാവരുംകൂടി ടാബിൽ ദൃശ്യങ്ങൾ കണ്ടു. ഇതിനിടയിൽ ചിലർ അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവർ ദൃശ്യങ്ങൾ കണ്ടു. 8 ക്ലിപ്പുകൾ ഉണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്. ശേഷം ടാബ് കാവ്യയുടെ കയ്യിൽ കൊടുത്ത് സൂക്ഷിച്ചു വയ്ക്കണം എന്ന അർത്ഥത്തിൽ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു. ദൃശ്യം കാണുമ്പോൾ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയിൽ കാവ്യ വന്നു പോയി കൊണ്ടിരുന്നു. അതിൽ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയാമായിരുന്നോ എന്ന് എനിക്കറിയില്ല. ശബ്ദം കൂട്ടിയാണ് അവർ ദൃശ്യങ്ങൾ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബ് ആയിരുന്നു കൈവശമുണ്ടായിരുന്നത്. കയ്യിൽ പിടിച്ച് അവൻ ദൃശ്യങ്ങൾ കണ്ടു സൈഡിലേക്ക് നിന്ന് എല്ലാവർക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്.

ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും ഇപ്പോൾ നടത്താൻ സാധിക്കില്ല.. പോലീസിനും കോടതി മുമ്പാകെ നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കേസിൽ ഒരു മാഡത്തിന് സംശയം ഉള്ളതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.. അത് ദിലീപിനെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആയിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത എന്നും ബാലചന്ദ്രകുമാർ പറഞ്ഞു. സുനി ആണ് ആദ്യം ഉന്നയിച്ചത്.ഒരു പെണ്ണിനു വേണ്ടി ആണ് ഇത് സംഭവിച്ചത് ദിലീപ് പറയുമ്പോൾ മാഡം ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു. ദിലീപിനെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആയിരിക്കും എന്നാണ് മനസ്സിലാക്കുന്നത്. ദിലീപിനെ ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീ ആയിരിക്കണം അവർ.അവർ ജയിലിൽ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Most Popular

To Top