കാവ്യ മാധവൻ ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ..? ചോദ്യത്തിന് മറുപടി ആയി ദിലീപ്.

മലയാള സിനിമയുടെ നാടൻ സൗന്ദര്യത്തിന് ഉദാഹരണമായിരുന്നു കാവ്യാമാധവൻ. എല്ലാകാലത്തും മലയാള സിനിമ ചർച്ച ചെയ്തിട്ടുള്ള താരജോഡികൾ കൂടിയാണ് കാവ്യയും ദിലീപും. എന്നാൽ ഇവർ ജീവിതത്തിൽ ഒരുമിച്ചപ്പോൾ വലിയതോതിൽ സൈബർ ആക്രമണങ്ങൾ ആയിരുന്നു നേരിടേണ്ടി വന്നത്. ഇവർ ഒരുമിച്ച് ഹിറ്റാക്കിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ചിലത് തന്നെയാണ്. 2016 ആയിരുന്നു ദിലീപും കാവ്യയും തമ്മിൽ വിവാഹിതരാവുന്നത്. 2018ലെ ഇവർക്ക് കൂട്ടായി മഹാലക്ഷ്മി എത്തി.

നീണ്ട ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ദിലീപ്. ദിലീപ് ഏറ്റവും അടുത്ത സുഹൃത്തായ നദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിൻറെ നാഥൻ എന്ന സിനിമയിലൂടെയാണ് ഒരു വമ്പൻ തിരിച്ചുവരവിന് ദിലീപ് ഒരുങ്ങുന്നത്. പുതുവർഷത്തലേന്ന് ഹോട്ട്സ്റ്റാറിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഒരുപാട് പ്രതീക്ഷയോടെയാണ് താരത്തിന്റെ ആരാധകർ ഈ ചിത്രം ഏറ്റെടുത്തത്. ഇപ്പോൾ ഭാര്യ കാവ്യ മാധവൻ ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. കാവ്യ വേറെ തീരുമാനം ഒന്നും ഇതുവരെ എടുത്തിട്ടില്ല. കാരണം മകൾ ജനിച്ച അന്നു മുതൽ അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് കാവ്യയാണ്. ഒരാളെ കൊണ്ട് പോലും ചെയ്യിപ്പിക്കുവാൻ കാവ്യ തയ്യാറല്ല.

മോളെ നോക്കാൻ ഒരു അയയെ വെക്കാൻ ഒന്നും സമ്മതിക്കില്ല.ഇപ്പോൾ മഹാലക്ഷ്മിക്ക് പുറകെയാണ് എപ്പോഴും ആൾ. എന്തായാലും സംഭവിക്കുന്നത് എന്ന് നമുക്കറിയില്ല. ഏതെങ്കിലും സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത് ഒന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. മകൾ മഹാലക്ഷ്മി ഭയങ്കര റൗഡി ബേബി ആണ് എന്നും താരം പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top