News

ഗ്ലാമർ ആകാൻ ഞാൻ തയ്യാറാണ്. പക്ഷേ ശരീരഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ ഞാൻ തയ്യാറല്ല. കീർത്തി സുരേഷ്.!

കുബേരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ബാലതാരമായെത്തി പിന്നീട് ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുൻപിൽ നായികയായി ഹൃദയത്തിൽ ഇടം നേടിയ താരമാണ് കീർത്തി സുരേഷ്.

മലയാളത്തിൽ കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും തമിഴകം ആയിരുന്നു താരത്തിന് മികച്ച അവസരങ്ങൾ നൽകിയിരുന്ന തമിഴ് സിനിമാ ലോകത്തെ പ്രധാനപ്പെട്ട നടിയായി താരം ഉയരുകയായിരുന്നു ചെയ്തു. ഗ്ലാമറിന്റെ അതിപ്രസരമുള്ള കഥാപാത്രങ്ങൾ ഒന്നും തന്നെ താരം ചെയ്തിരുന്നില്ല. സോഷ്യൽ മീഡിയയിൽ അത് വാർത്തയായിരുന്നു. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് പ്രതികരിക്കുകയാണ് കീർത്തി. ഗ്ലാമർ വേഷം ചെയ്യില്ലന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല.

ഗ്ലാമർ എന്നാൽ സൗന്ദര്യം എന്നാണർത്ഥം. എന്നാൽ പലരും അത് നിർവചിക്കുന്നത് വളരെ മോശമായ രീതിയിലാണ്..ഗ്ലാമർ ആകാൻ ഞാൻ തയ്യാറാണ്. പക്ഷേ ശരീരഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ ഞാൻ തയ്യാറല്ല. അങ്ങനെയാണ് താരം പറഞ്ഞത്. ശരീര ഭാരം കുറച്ചതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇപ്പോഴുള്ള ഈ വണ്ണത്തിൽ താൻ ഒക്കെ ആണ്. എനിക്കിഷ്ടമുള്ള വേഷങ്ങളൊക്കെ ഇപ്പോൾ ധരിക്കാൻ സാധിക്കും. മുമ്പ് സാധിച്ചിരുന്നില്ല ചിലർക്ക് പഴയ ലുക്ക് ആണ് ഇഷ്ടം എന്നാണ് പറയുന്നത്.

വാശി എന്ന ചിത്രമാണ് കീർത്തി സുരേഷിന്റെ മലയാളത്തിൽ ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ അഭിനയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഹാനടി എന്ന ചിത്രത്തിലൂടെ വലിയ പ്രേശംസകൾ ആയിരുന്നു ആരാധകരിൽ നിന്നും താരം ഏറ്റു വാങ്ങിയിരുന്നത്

Most Popular

To Top