News

മികച്ച നടൻ ബിജുമേനോനും ജോജു ജോർജും മികച്ച നടി രേവതി. സ്വഭാവനടി ഉണ്ണിമായ. കേരള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച നടൻ ബിജുമേനോനും ജോജു ജോർജും മികച്ച നടി രേവതി. സ്വഭാവനടി ഉണ്ണിമായ. കേരള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു.

കേരള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കുന്ന സമയമാണിത്. മികച്ച ചിത്രങ്ങളാണ് ഒന്നിനൊന്ന് പുരസ്കാരത്തിന് അർഹമായി ഇരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് യുവതാര നിരകളടക്കം ഉണ്ടായിരുന്നു. ഇപ്പോഴിതാ മികച്ച ജനപ്രിയ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തിരിക്കുകയാണ്. മികച്ച ഗായികയായി സിതാര കൃഷ്ണകുമാറിനെ തിരഞ്ഞെടുത്തപ്പോൾ മിന്നൽ മുരളി ലഭിച്ച പുരസ്കാരം മികച്ച വിഷ്വൽ എഫക്റ്റസ് ആയിരുന്നു.

ജനപ്രീതിയുള്ള കലാമൂല്യമുള്ള ചിത്രമായാണ് ഹൃദയം പരിഗണിക്കപ്പെട്ടത്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് ഫ്രീഡം ഫൈറ്റ് ഉൾപ്പെട്ടിട്ടുണ്ട്. മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് നേടിയത് ഉണ്ണിമായ ആണ്. ജോജി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു അവാർഡ്. മികച്ച നടിയായി തിരഞ്ഞെടുത്തത് രേവതിയാണ്.

ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു അവാർഡ്. മികച്ച നടനുള്ള അവാർഡ് രണ്ട് പേർക്കാണ് ലഭിച്ചിരിക്കുന്നത്. ബിജുമേനോനും ജോജു ജോർജുമായണ് ഈ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്.ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജുമേനോന് അവാർഡ് ലഭിച്ചിരിക്കുന്നത് മധുരം നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജോജു ജോർജിന് അവാർഡ് ലഭിച്ചിരിക്കുന്നത്. ഹൃദയത്തിലെ ഗാനങ്ങൾക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രം ആവാസവ്യൂഹമാണ്.

Most Popular

To Top