
മലയാളികളെ സംബന്ധിച്ചിടത്തോളം ജോതിഷം ഭാഗ്യം തുടങ്ങിയ കാര്യങ്ങളിൽ വലിയ തോതിൽ തന്നെ വിശ്വസിക്കുന്നവരാണ് മലയാളികൾ ഓരോരുത്തരും.

അതിനാൽ തന്നെ എല്ലാ മലയാളികളും ഏറ്റവും കൂടുതൽ ചെയ്യുന്ന ഒരു കാര്യമാണ് ലോട്ടറി എടുക്കുക എന്നുള്ളത്. ഒരുപക്ഷേ കേരളത്തിൽ ഇത്രത്തോളം ലോട്ടറി ജീവനക്കാർ ഉണ്ടാകാനുള്ള കാരണവും മലയാളികളുടെ ഒരു സ്വഭാവം തന്നെയായിരിക്കും. നമ്മുടെ സർക്കാരിന് വലിയൊരു വരുമാനമാർഗം കൂടിയാണ് ലോട്ടറി എന്ന് പറയുന്നത്. അതിൽ പകുതിയിലധികം ആളുകളും ചില സാഹചര്യങ്ങളിൽ മാത്രം ലോട്ടറി എടുക്കുന്നവർ ആയിരിക്കും. ബംബർ ലോട്ടറികൾ മാത്രം എടുക്കുന്നവരുമുണ്ട്.

ഒരുമിച്ച് എടുക്കുന്നവർ അല്ലാതെയും ഷെയർ ഇട്ട് ലോട്ടറി എടുക്കുന്നവരും ഉണ്ടാകും. എന്നാൽ ഇപ്പോൾ ഇതുവരെയുള്ള ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ ഒരു മാറ്റം ഉണ്ടാക്കി ആണ് ഏറ്റവും പുതിയ ഓണം ബംബർ എത്തിയിരിക്കുന്നത്. ഈ വട്ടം ഓണം ബംബർ ടിക്കറ്റ് വില എന്നത് 500 രൂപയാണ്. 500 രൂപ ടിക്കറ്റ് വിലയുള്ള ലോട്ടറിക്ക് റെക്കോർഡ് തുകയാണ് ലഭിക്കുക. ആരെയും ആകർഷിച്ചിരുന്ന 25 കോടി രൂപയാണ് ഈ വട്ടം ടിക്കറ്റിന് സമ്മാനത്തുകയായി ലഭിക്കാൻ പോകുന്നത്. ആരാണ് 25 കോടി രൂപ ലഭിക്കാൻ പോകുന്ന ആ ഭാഗ്യവാൻ എന്ന് ഇപ്പോൾ തന്നെ ഓരോരുത്തരും ചിന്തിച്ചു തുടങ്ങുകയാണ്. ഇതുവരെ ലോട്ടറിയുടെ ചരിത്രത്തിൽ പോലും ഇത്രയും ഒരു തുക കേട്ടിട്ടില്ല.

25 കോടി രൂപ ഒരു സാധാരണ മനുഷ്യനെ കൊണ്ട് ഒരിക്കലും ഉണ്ടാക്കാൻ സാധിക്കുന്നത് അല്ല. അതുകൊണ്ടുതന്നെ ഇത്തവണ ലോട്ടറി വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ ഒരു സാഹചര്യം മുന്നിൽകണ്ട് തന്നെയായിരിക്കാം ലോട്ടറിയിൽ ഇത്തരത്തിലൊരു ആകർഷണീയമായ തുക നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 500 രൂപയുടെ ലോട്ടറി ചൂടപ്പംപോലെ വിറ്റുപോകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മലയാളികളെ പോലെ ഭാഗ്യപരീക്ഷണങ്ങളിൽ വിശ്വസിക്കുന്നവർ മറ്റാരും ഇല്ല എന്നതാണ് സത്യം.

അതിനാൽ തന്നെ മലയാളികളുടെ വിശ്വാസത്തെ ഒരു പരിധിവരെ മുതലെടുക്കുവാൻ ഈ ലോട്ടറിയുടെ തുകയ്ക്ക് സാധിക്കും എന്നതും ഉറപ്പാണ്.ഈ വട്ടം 25 കോടി രൂപ ലഭിക്കുന്ന ഓണക്കാലത്തെ ആ ഭാഗ്യവാൻ ആരാണെന്ന് ഇപ്പോൾ തന്നെ ആളുകൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും.
Story Highlights: Content Highlights: kerala lottery department recommends increasing onam bumper prize money to 25 cr | Kerala Lottery Result 2022 | Onam Bumper 2022 | Ticket Price | First Price
