Entertainment

‘സാറേ സാറേ സാമ്പാറേ’ മാറി ഇപ്പോള്‍ ‘നാരങ്ങ മിഠായി’ ആയിട്ടുണ്ട്, ‘കേശു’ പൊട്ടിച്ചിരിപ്പിച്ചു: അനു സിത്താര

നാദിർഷ സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാദിർഷയാണ്. ദിലീപ്, ഡോക്ടർ തോമസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയാണ് മുന്നേറുന്നത്. നിരവധി പ്രേക്ഷകരും സിനിമാതാരങ്ങളും ചിത്രം കണ്ട് അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് പ്രശസ്ത നടിയായ അനുസിത്താര.

ചിത്രം ഒരുപാട് ചിരിപ്പിച്ചു എന്നാണ് അനു പറയുന്നത്. സമാധാനത്തോടെ ഒരുപാട് ചിരിച്ചു കാണാൻ കഴിയുന്ന ചിത്രമാണ്. ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുവാൻ ആണ് തനിക്കിഷ്ടം. വീട്ടിൽ ഇരിക്കുമ്പോഴും ദിലീപേട്ടനെ ചിത്രങ്ങൾ കാണുവാൻ ആണ് ഇഷ്ടം. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുവാൻ അങ്ങേയറ്റം കഴിവുള്ള നടനാണ് അദ്ദേഹം. ഈ ചിത്രം കാണുമ്പോൾ ഈ കഥാപാത്രം എങ്ങനെ ചെയ്തു എന്ന് സംശയം തോന്നുന്നു.ഉർവ്വശി ചേച്ചി ഭയങ്കര രസമാണ്. ചിത്രത്തിൽ ദിലീപ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഗാനത്തെ കുറിച്ചും താരം പറഞ്ഞു. നാരങ്ങാമിഠായി എന്ന ഗാനമായിരുന്നു ദിലീപ് ചിത്രത്തിൽ ആലപിച്ചത്.

സാറേ സാറേ സാമ്പാറേ എന്ന ഗാനം ഇപ്പോൾ മാറി പകരം നാരങ്ങാമിഠായി ആയിട്ടുണ്ട് എന്നായിരുന്നു അവതാരികയുടെ ചോദ്യത്തിന് മറുപടിയായി അനുസിത്താര പറഞ്ഞത്. ഈ വാക്കുകൾ വളരെ പെട്ടന്ന് തന്നെ ശ്രേദ്ധ നേടി കൊണ്ടിരിക്കുന്നത്.

Most Popular

To Top