കേശു ഈ വീടിൻറെ നാഥൻ എന്ന ചിത്രത്തിൻറെ ചൂടിൽ ആണ് ഇപ്പോൾ സിനിമാ ലോകം മുഴുവൻ. ദിലീപ് ആരാധകർ മുഴുവൻ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കേശു ഈ വീടിൻറെ നാഥൻ എന്ന ചിത്രം. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിസംബർ 31 നാണ് റിലീസ് ചെയ്യുന്നത്. അതേസമയം ചിത്രത്തിനുവേണ്ടി യേശുദാസ് പാടിയ ഗാനത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിടുകയും ചെയ്തിരുന്നു. പുന്നാര പൂകാട്ടിൽ എന്നു തുടങ്ങുന്ന ഒരു ഗാനമാണ് ഇത്. സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷ തന്നെയായിരുന്നു സംഗീതവും നൽകിയിരുന്നു.

അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋതിക് റോഷൻ, മേരാനാംഷാജി എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ദിലീപ് നദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യത്തെ ഫാമിലി കോമഡി ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ. സജീവ് പാഴൂർ ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. സിനിമയിലെ ദിലീപിൻറെ മേക്ക് ഓവർ ആണ് കൂടുതലായും ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഒരു വൃദ്ധ കഥാപാത്രമായാണ് ദിലീപ് എത്തുന്നത്.സിനിമയിൽ രണ്ട് ഗേറ്റപ്പിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നുണ്ട്.അതിലൊന്ന് 60 വയസ്സ് കഴിഞ്ഞ കഥാപാത്രമാണ്.

ഉർവശി നായികയായെത്തുന്ന ചിത്രത്തിൽ സലിംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി,കോട്ടയം നസീർ, അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ നായരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബി കെ ഹരിനാരായണൻ ജ്യോതിഷൻ ആദർശ് എന്നിവരുടെ വരികൾക്ക്സം ഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്.
കുടുംബപശ്ചാത്തലത്തിൽ ഹാസ്യത്തിൽ കലർന്ന സിനിമയാണ് കേശു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ആളുകളെ അമ്പരപ്പിച്ചു ഇരുന്ന ദിലീപിന്റെ മേക്ക് ഓവർ ആണ്. ചാന്തുപൊട്ടിലെയും മായാമോഹിനിയും ഒക്കെ ചെയ്തത് പോലെ വളരെയധികം കഠിനാധ്വാനത്തിലൂടെ തന്നെയാണ് ദിലീപ് ഇത് ചെയ്തിരിക്കുന്നത്.