Entertainment

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഫാമിലി എൻടർറ്റൈനർ ചിത്രം തന്നെയാണ് കേശു ഈ വീടിൻറെ നാഥൻ, ഇനി പൊട്ടിച്ചിരിയുടെ കാലം.!!

ദിലീപ് നാദിർഷാ കൂട്ടുകെട്ടിൽ ഇറങ്ങിയ കേശു ഈ വീടിന്റെ നാഥൻ ഓടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. നാദിർഷയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം മോശം ആകില്ലെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്ന് ആരാധകർക്കും പ്രതീക്ഷ ഉണ്ടായിരുന്നു. നദിർഷയും ദിലീപും ഒന്നിക്കുന്ന ആദ്യം ചിത്രം കൂടിയാണിത്.പ്രായം 70 കൾക്ക് അടുത്തുള്ള ഒരു മധ്യവയസ്കനാണ് കേശു എന്ന കഥാപാത്രമായി ദിലീപ് എത്തുന്നത്. അച്ഛൻ അവശേഷിപ്പിച്ചു പോയ ബാധ്യതകളും കുടുംബ പ്രാരബ്ധങ്ങൾ ഒക്കെ തലയിലേറ്റിയ ആളാണ് കേശു. മൂന്നു സഹോദരിമാരുടെയുംകോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഫാമിലി എൻടർറ്റൈൻ ചിത്രം തന്നെയാണ് കേശു ഈ വീടിൻറെ നാഥൻ വിവാഹമൊക്കെ ആഘോഷമായി നടത്തിയ കേശുവാണ്.

ഇപ്പോൾ കുടുംബത്തിലെ നാഥൻ കേശു ആണ്. ഒരു ഡ്രൈവിംഗ് സ്ഥാപനമാണ് കേശുൻറെയും കുടുംബത്തിന്റെയും അന്നം. കഷ്ടപ്പാടിലൂടെ വളർന്നു വന്ന ആൾ എന്ന നിലയിൽ രീതിയിൽ നല്ല പിശുക്ക് ഉണ്ട് കേശുവിൻറെ കൂടപ്പിറപ്പാണ്. വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം ചെറിയ തന്ത്രങ്ങൾ ഒപ്പിച്ചു ഒക്കെ ഒഴിഞ്ഞുമാറുകയാണ് കേശു. അങ്ങനെയിരിക്കെ അമ്മയുടെ ആഗ്രഹപ്രകാരം അച്ഛൻറെ ചിതാഭസ്മം രാമേശ്വരത്ത് കേശുവും കുടുംബവും സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും കുട്ടികളുമായി രാമേശ്വരത്തേക്ക് യാത്ര തിരിക്കുന്നു. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ചില രസകരമായ സംഭവങ്ങളിലൂടെയാണ് കഥ പോകുന്നത്. പ്രാരാബ്ധക്കാരനായ മൂത്ത സഹോദരൻ ഭാഗം ചോദിക്കുന്ന സഹോദരിമാരും അളിയന്മാരും ഇങ്ങനെ മലയാള സിനിമയ്ക്ക് പരിചിതമായ ഒരു പ്ലോട്ടിൽ നിന്നു തന്നെയാണ് നാദിർഷയും കഥ പറയുന്നത്.

കഥയിലെ പുതുമയും കോമഡി ഒന്നും കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് അവകാശപ്പെടാനില്ല എന്നത് സത്യമാണ്. ചിത്രത്തിന് വേണ്ട ദിലീപിൻറെ വേഷപ്പകർച്ചയെ കുറിച്ച് തന്നെയാണ് കേശു എന്ന കഥാപാത്രത്തിൻറെ മേക്ക് ഓവർ വിശ്വാസയോഗ്യമായി തന്നെ ദിലീപ് അവതരിപ്പിച്ചിരുന്നു. രൂപം കൊണ്ടും ഭാവം കൊണ്ടും മനസ്സുകൊണ്ടും കേശു എന്ന വ്യക്തിയെ അല്ലാതെ ദിലീപ് എന്ന നടനെ ഓർമിപ്പിക്കാൻ ഇല്ല എന്നതാണ് വിസ്മയം. ദിലീപിൻറെ ഭാര്യയായി മികച്ച പ്രകടനം കാഴ്ചവെച്ച രത്നമ എന്ന കഥാപാത്രമാണ് ഉർവശി. ദിലീപിനൊപ്പം കൊണ്ടും കൊടുത്തും രത്നമ എന്ന കഥാപാത്രം മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ ഉർവശിക്കു സാധിച്ചിട്ടുണ്ട് ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരിഷ്കണാരൻ, റിയാസ് മറിമായം, ജാഫർ ഇടുക്കി, കോട്ടയം നസീർ, മോഹൻ ജോസ്, ഗണപതി, ജോർജ്, ബിനു അടിമാലി, അരുൺ പുനലൂര്, പ്രിയങ്ക, അനുശ്രീ തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഫാമിലി എൻടർറ്റൈൻ ചിത്രം തന്നെയാണ് കേശു ഈ വീടിൻറെ നാഥൻ. തിരക്കഥയും ഒരുക്കിയത് ദേശീയപുരസ്കാരം നേതാവായ സജീവ് പാഴൂർ ആണ്. ഒരുപാട് കാലങ്ങൾക്ക് ശേഷം മലയാളത്തിൽ ലഭിച്ച ഒരു കോമഡി ഫാമിലി മൂവി. ആ പഴയ ദിലീപിനെ തിരിച്ചു കിട്ടിയ ചിത്രം എന്ന് വേണെങ്കിൽ പറയാം. നാഥ്‌ ഗ്രൂപ്പും യു ജി എം എന്ന ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം അനിൽ നായരാണ് നിർവഹിക്കുന്നത്.

Most Popular

To Top