100 കോടി മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രം വാരിയത് ഞെട്ടിപ്പിക്കുന്ന കളക്ഷൻ. സന്തോഷ നിമിഷങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ച് അണിയറപ്രവർത്തകർ 

100 കോടി മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രം വാരിയത് ഞെട്ടിപ്പിക്കുന്ന കളക്ഷൻ. സന്തോഷ നിമിഷങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ച് അണിയറപ്രവർത്തകർ 

അമ്മയ്ക്ക് വേണ്ടി പോരാടാനിറങ്ങിയ മകൻറെ കഥ പറഞ്ഞ ചിത്രമായിരുന്നു കെജിഎഫ് എന്ന ചിത്രം.റോക്കി ഭായ്  എന്ന നായകനും കെ ജി എഫ് എന്ന ചിത്രവും കേരളത്തിൽ ഉണ്ടാക്കിയ ഓളം   വളരെ വലുതായിരുന്നു. എല്ലാവരും ഏറ്റെടുക്കുകയായിരുന്നു ചിത്രം . ചരിത്രം വീണ്ടും ആവർത്തിക്കാൻ വേണ്ടി ഏറ്റവും വലിയ ചിത്രം ചിത്രത്തിന്റെ രണ്ടാം ഭാഗം വീണ്ടും  തിയേറ്ററുകളിൽ എത്തുകയും ചെയ്തു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആയിരം കോടി ക്ലബ്ബിൽ ആണ് ഇപ്പോൾ ചിത്രം എത്തിയിരിക്കുന്നത്.

 100 കോടി രൂപ മാത്രം മുടക്കുള്ള ചിത്രം 4 ദിവസം കൊണ്ട് പിന്നിട്ട ആയിരം കോടി. ഇതിലും വലിയ സന്തോഷം മറ്റെന്താണ് ആണ് ലഭിക്കാനുള്ളത്. ഇപ്പോഴിതാ ആയിരം കോടി കടന്നതിൻറെ  സന്തോഷ നിമിഷങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കുന്ന പ്രശാന്തിനെയും അതോടൊപ്പം യാഷിനെയും ശ്രീനിധി  ഷെട്ടിയുമാണ് കാണുന്നത്. മലയാളത്തിലും ഈ ചിത്രം  ഉണ്ടാക്കിയത് വലിയ വിജയമായിരുന്നു.  എല്ലാവരെയും അമ്പരപെടുത്തിയ  ഒരു സത്യം തന്നെയായിരുന്നു.

 മികച്ച കഥയുള്ള ചിത്രങ്ങൾ എന്നും  മലയാളികൾ ഏറ്റെടുക്കുന്നതിനു ഉദാഹരണമായിരുന്നു കെജിഎഫ് എന്ന ചിത്രം. ഒരു ഫാനിസവുമില്ലാതെ നല്ല ചിത്രങ്ങളെ കൈനീട്ടി സ്വീകരിക്കുന്നവരാണ് എന്നും മലയാളികൾ എന്ന് വീണ്ടും തെളിയിച്ചു തരികയായിരുന്നു കെജിഎഫ് എന്ന ചിത്രത്തിലൂടെ. അമ്മയാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി എന്ന ഡയലോഗ് കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ചിത്രത്തിലെ മെഹബൂബ എന്ന ഗാനമാണ് ഇന്ന് എല്ലാവരുടെയും വാട്സപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഭരിക്കുന്നത്. 

Leave a Comment

Your email address will not be published.

Scroll to Top