
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു.. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തുകയായിരുന്നു അദ്ദേഹം എങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.. ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി ആയി രുന്നു കരിയർ ആരംഭിച്ചത്. പിന്നീട് അഭിനയരംഗത്ത് അദ്ദേഹം സജീവമാവുകയായിരുന്നു. തട്ടത്തിൻ മറയത്ത്, ആട്,വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋതിക് റോഷൻ, തോപ്പിൽജോപ്പൻ വിണ്ണൈത്താണ്ടി വരുവായാ, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രധാനവേഷത്തിൽ അദ്ദേഹം എത്തി.

അദ്ദേഹത്തിൻറെ ഡയലോഗുകൾ വളരെയധികം പ്രസിദ്ധമായിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ ധർമ്മജന്റെ അച്ഛനായി താരം എത്തിയത്. ഗൗതം മേനോൻ സംവിധാനം ചെയ്ത രണ്ടായിരത്തി പത്തിൽ ഇറങ്ങിയ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രമായിരുന്നു കോട്ടയം പ്രദീപിന്റെ കരിയർ തന്നെ മാറ്റിമറിച്ചു കളഞ്ഞത്. ഇതിൽ അദ്ദേഹം അവതരിപ്പിച്ച മലയാളി റോളും അതിൻറെ ഡയലോഗും എല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടർന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപ് എത്തിയത് ഈ റോളാണ്. മലയാള സിനിമയിൽ മികച്ച ഒരു നടനായി വളരെയധികം അവിഭാജ്യമായ ഒരു ഘടകമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മരണം ഒരു രംഗബോധമില്ലാത്ത കോമാളിയെ പോലെ അദ്ദേഹത്തെ പിടികൂടുന്നത്