“മോഹൻലാൽ സ്വന്തം റൂം തനിക്ക് നൽകിയിട്ട് പുറത്ത് ഇരുന്നു”- മോഹൻലാലിന്റെ സ്വഭാവത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി |Lakshmi Gopalaswamy spoke about Mohanlal’s character

“മോഹൻലാൽ സ്വന്തം റൂം തനിക്ക് നൽകിയിട്ട് പുറത്ത് ഇരുന്നു”- മോഹൻലാലിന്റെ സ്വഭാവത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി |Lakshmi Gopalaswamy spoke about Mohanlal’s character

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഒരു നടി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന് പറയേണ്ടിയിരിക്കുന്നു താരത്തിനെ. അത്രത്തോളം മികച്ച നൃത്തമാണ് ഓരോ വേദിയിലും താരം കാഴ്ചവയ്ക്കാറുള്ളത്. അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ തുടക്കം. തുടർന്ന് ആരും ആഗ്രഹിക്കുന്ന ഒരു അവസരം തന്നെയാണ് മലയാള സിനിമയിൽ താരത്തിന് ലഭിച്ചിരുന്നത്. മമ്മൂട്ടി, ജയറാം, മോഹൻലാൽ തുടങ്ങി വമ്പൻ താരങ്ങളുടെ ഒക്കെ ഒപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചിരുന്നു. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിനുശേഷം കൊച്ചു കൊച്ചു സന്തോഷങ്ങൾ ചിത്രങ്ങൾ ഒക്കെ താരത്തിന്റെ വളരെയധികം ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ചിലത് മാത്രമാണ്. ഇപ്പോൾ സൂപ്പർതാരമായ മോഹൻലാലിനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ ആണ് ലക്ഷ്മി ഗോപാലസ്വാമി നടത്തിയിരിക്കുന്നത്. കീർത്തിചക്ര, പരദേശി, മാമ്പഴകാലം, ഇവിടം സ്വർഗമാണ് തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ ഇരുവരും ഒരുമിച്ചാണ് അഭിനയിച്ചിരുന്നത്.

ഇപ്പോൾ കീർത്തിചക്ര എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചുണ്ടായ ഒരു അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്. മുകിലേ മുകിലേ എന്ന ഗാനം ഷൂട്ട് ചെയ്യുന്ന സമയത്ത് ഭാരതപ്പുഴ വളരെയധികം ഡ്രൈ ആയി കിടക്കുകയാണ്. ഭയങ്കര ചൂടായിരുന്നു ആ സമയത്ത്. തനിക്ക് ആണെങ്കിൽ തലവേദനയുടെ ഒരു അവസ്ഥ കൂടിയായിരുന്നു. അപ്പോൾ താൻ തലവേദന കൊണ്ട് പുളയുകയാണ്. ആ സമയത്ത് ലാലേട്ടൻ അവിടെ അടുത്തുള്ള ഒരു റിസോർട്ടിലാണ് താമസം. അവിടെ എല്ലാവർക്കും ലഞ്ച് പറയുകയും ചെയ്തിരുന്നു. ആ സമയത്തൊക്കെ താൻ തലവേദനയായി പുളയുകയാണ്. ആ സമയം ലാലേട്ടൻ തനിക്ക് അദ്ദേഹത്തിന്റെ റൂം തന്നു.

ലക്ഷ്മി റസ്റ്റ് എടുത്തോളൂവെന്ന് പറയുകയും ചെയ്തു. ഒപ്പം ഒരു ബാം പുരട്ടാൻ തന്നു. തനിക്ക് റൂം തന്നതിനു ശേഷം അദ്ദേഹം ചൂടുമാറ്റിയത് പുറത്തെ കസേരയിൽ ഇരുന്ന് ഫാനിൽ നിന്നുമാണ് എന്നും അദ്ദേഹത്തിന്റെ നല്ല മനസ്സ് തനിക്ക് അന്ന് തന്നെ നേരിട്ട് മനസ്സിലായി എന്നും ഒക്കെയാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.Story Highlights: Lakshmi Gopalaswamy spoke about Mohanlal’s character