പൊട്ടി കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ, KSFE ഇൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ചതിയുടെ കഥ പറയുന്നു.

തിരുവനന്തപുരത്ത് കോടികളുടെ മൂല്യമുള്ള വസ്തു ജാമ്യമായി നൽകിയിട്ടും വാഗ്ദാനം ചെയ്ത തുക നൽകാതെ കെഎസ്എഫ്ഇ നടത്തിയ തട്ടിപ്പിനെതിരെ നടി ലക്ഷ്മി പ്രിയ രംഗത്ത് വന്നിരിക്കുകയാണ്. എന്തിനാണ് കെഎസ്എഫ്ഇ ചിട്ടി എന്നും സാധാരണക്കാരനെ സഹായിക്കാനാണോ കേരള സർക്കാരിൻറെ പേരിലുള്ള ഈ സ്ഥാപനം എന്നുമാണ് ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചത്. പ്രിയമുള്ളവരെ അതീവ ദുഃഖകരമായ ഒരു സാഹചര്യത്തിൽ കൂടിയാണ് ഞാൻ കടന്നു പോയി കൊണ്ടിരിക്കുന്നത്. 37 വയസ്സിലെ ജീവിതത്തിൽ ഇത്രയും മോശമായ സാഹചര്യം ആദ്യമായി അനുഭവിക്കുന്നത്.

ഓരോരുത്തരുടെയും ജീവിതത്തിൽ ഓരോ സ്വപ്നങ്ങൾ ഉണ്ടാവും. ആ സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മളെ പോലുള്ള സാധാരണക്കാരും ലോൺ എടുക്കുക യോജിക്കുകയും ചെയ്യും. എന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി തൃപ്പൂണിത്തറ കെഎസ്എഫ്ഇ മെയിൻ ബ്രാഞ്ചിനെ കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിക്കാനും ഞാൻ ചൊല്ലുന്നു. ഹൃദയപൂർവ്വം അവർ എന്നെ സ്വീകരിക്കുകയും ഇനി തുടങ്ങുന്ന വലിയ ചിട്ടിയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ചിട്ടി ചേരാം എന്ന ഉറപ്പിൽ ഞാൻ മടങ്ങുന്നു. അവർ പറയുന്നു നമ്മുടെ പരിചയത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ ചേർക്കാമോ എന്ന്.

ഞാൻ സമ്മതിച്ച് പണം അടയ്ക്കുവാൻ ചെന്നപ്പോൾ എൻറെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഉണ്ടെന്നും അതിന് ഒരു വലിയ ഫണ്ട് ആവശ്യം കുറച്ചു നാളുകൾക്കുള്ളിൽ ഉണ്ടെന്നും അതിനാൽ ചിട്ടിക്ക് ചേരാൻ ഞാൻ ഒരുക്കമാണെന്നും ആദ്യത്തെ ഒരു നറുക്ക് എനിക്ക് റോളിങ്ങ് ആവശ്യമുണ്ട് എന്നും അവരെ അറിയിച്ചു. സന്തോഷത്തോടെ ആദ്യത്തെ നിരക്കുകൾ 30% ലേല കീഴിവിലാണ് പോകുന്നതെന്നും 70 ലക്ഷം സുഖമായി മാഡത്തിന് എടുക്കാമെന്ന് പറഞ്ഞു. എന്റെ കുറിയും എൻറെ ഒരു സുഹൃത്തിനെ കൊണ്ട് ഒരു കുറിയും ചേർക്കുന്നു. ടോട്ടൽ അഞ്ചു കുറികൾ.

70 ലക്ഷം വേണ്ട എന്ന് 50 ലക്ഷം തന്നാൽ മതി എന്നും 20 ലക്ഷം കെഎസ്എഫ്ഇ യിൽ ഡെപ്പോസിറ്റ് ചെയ്യാമെന്ന് സമ്മതിച്ചു.. അക്കൗണ്ട് ഉണ്ടായിരുന്ന പണം ആദ്യതവണ 8 ലക്ഷം പിന്നീട് 30% കിഴിവിൽ ആറ് ലക്ഷം വീതം മൂന്നു മാസവും നൽകി. ജാമ്യം കൊടുക്കാനുള്ള പ്രോപ്പർട്ടി തൃശ്ശൂർ ഞങ്ങളുടെ പ്രോപ്പർട്ടി ആണ്.. ആ വീടിൻറെ മാർക്കറ്റ് വാല്യൂ ഒരു കോടി 15 ലക്ഷം ആണ്. എന്നാൽ KSFE തൃപ്പൂണിത്തറ മാനേജർ 76 ലക്ഷം മാത്രമാണ് വില എന്ന് പറഞ്ഞു.

അതിൻറെ പകുതി 38 ലക്ഷം മാത്രമേ തരാൻ കഴിയൂ എന്നും ആ തുക കഴിച്ചുള്ള തുക കെഎസ്എഫ്ഇ ഡിപോസറ്റ് ചെയ്യണമെന്ന് മാനേജർ പറയുന്നത്. നിറ കണ്ണുകളോടെയാണ് തൻറെ അവസ്ഥയെപ്പറ്റി ലക്ഷ്മി വാചാലയായത്. ലക്ഷ്മിയുടെ വാക്കുകൾ നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരുന്നത്.

Leave a Comment

Your email address will not be published.

Scroll to Top