അമ്മയുടെ കൈ പിടിക്കാതെ ആ കുഞ്ഞുമക്കൾ സ്കൂളിലേക്ക്..! ലിനിയുടെ മക്കൾ സ്കൂളിൽ.

കേരളക്കരയെ മുഴുവൻ വേദനയിൽ ആഴ്ത്തിയ ഒരു പെൺകുട്ടിയായിരുന്നു സിസ്റ്റർ ലിനി. നിപ്പ വൈറസിന് കീഴടങ്ങിയ ആരോഗ്യപ്രവർത്തക. മലയാളികളുടെ മനസിൽ ഇന്നും ഒരു വേദനയായി അവശേഷിക്കുന്ന ലിനിയുടെ രണ്ടു മക്കളും ഒപ്പം ഓർമ്മകളും. ആ ഓർമകൾ മലയാളികളുടെ മനസ്സിൽ ചുട്ടു പൊള്ളിക്കുകയും ചെയ്യുന്നു. രോഗത്തെ പേടിച്ചു മാറിനിൽക്കാതെ ധീരതയോടെ ആ രോഗത്തോടെ പോരാടുകയായിരുന്നു ലിനി.

എന്നാൽ ദൈവം ജീവൻ അവസാനിപ്പിക്കുകയായിരുന്നു. രണ്ട് ആൺമക്കളെ സ്നേഹിച്ചു കൊതി തീരുന്നതിന് മുൻപ് ഈ ലോകത്തിൽ നിന്നും യാത്ര പറയേണ്ടിവന്നു ലിനിക്ക്. ലിനിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത് സർക്കാരായിരുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം സ്കൂൾ തുറക്കുന്ന ഈ സാഹചര്യത്തിൽ ശ്രദ്ധനേടുന്നത് ലിനിയുടെ മക്കൾ സ്കൂളിലേക്ക് പോകുന്ന കാര്യമാണ്. ഈ ഫോട്ടോ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ലിനിയുടെ മക്കൾ സ്കൂളിലേക്ക്, ഒപ്പം പുതിയ അധ്യയനവർഷം സ്കൂളിലെത്തുന്ന എല്ലാ മക്കൾക്കും ആശംസകൾ എന്ന് ആയിരുന്നു ശൈലജ ടീച്ചർ കുറിച്ചത്. രോഗികളെ പരിചരിച്ച മാലാഖയുടെ കുഞ്ഞുങ്ങൾ എന്ന പേരിലാണ് ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. ആരാധകർ ഹൃദയത്തിൽ ഏറ്റുവാങ്ങി കഴിഞ്ഞിരിക്കുകയാണ് ഈ പെൺകുട്ടിയെ.മലയാളികൾക്ക് ഇപ്പോൾ ഒരു ഭയം ആയി കോവിഡ് നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴും ആർക്കും ഒന്നും മറക്കാൻ സാധിക്കില്ല.

കോവിഡിന് മുൻപ് കേരളത്തെ ഭീതിയിൽ ആഴ്ത്തിയ രോഗം ആയിരുന്നു നിപ്പ വൈറസ്. മരണപ്പെട്ട ലിനിയെ ഇന്നും ആളുകൾ ഓർക്കുന്നുണ്ട്. ഒരു നേഴ്സ് എങ്ങനെയായിരിക്കണമെന്ന ഉദാഹരണമായിരുന്നു ലിനി. ആത്മാർത്ഥമായ സേവനത്തിന്റെ ഉദാഹരണം എന്ന് ലിനിയെ വിശേഷിപ്പിക്കാം. അമ്മയുടെ കൈ പിടിക്കാതെ ആ കുഞ്ഞുമക്കൾ സ്കൂളിലേക്ക് പോയ കാഴ്ച എല്ലാവരുടെയും ഉള്ളം വേദനിപ്പിക്കുന്നതായിരുന്നു. സത്യത്തിൽ സമൂഹത്തിന് വേണ്ടിയായിരുന്നു ലിനി മരിച്ചത് എന്ന് പറയുന്നതാണ് സത്യം. വേണമെങ്കിൽ അവർക്ക് മാറി നിൽക്കാമായിരുന്നു.

തനിക്ക് ഈ രോഗത്തെ ഭയമാണ് എന്ന് പറഞ്ഞുകൊണ്ട് അവധിയെടുത്ത് മക്കൾക്കൊപ്പം വീട്ടിൽ കഴിയുമായിരുന്നു. പക്ഷേ ആളുകൾ കുറവായിരുന്നതുകൊണ്ടുതന്നെ ലിനി അത്തരം കാര്യങ്ങളൊന്നും തന്നെ ചെയ്തില്ല. ധീരതയോടെ ധൈര്യത്തോടെ ആ രോഗത്തെ പോരാടുകയായിരുന്നു ചെയ്തത്. അതുകൊണ്ടുതന്നെ ലിനി മരിക്കുന്നില്ല. ഇന്നും ആളുകളുടെ മനസ്സിൽ ലിനി നിറഞ്ഞു നിൽക്കുന്നു.
