ജോസഫിനു ശേഷം എം. പത്മകുമാറിൻ്റെ ഫാമിലി ത്രില്ലർ ”പത്താം വളവ്”; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ജോസഫിനു ശേഷം എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്താം വളവി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. യൂ.ജി.എം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മുബൈ മൂവി സ്റ്റുഡിയോസുമായി സഹകരിച്ച് കൊണ്ട് ഡോ.സക്കറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവീൻ ചന്ദ്ര, നിധിൻ കേനി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഇന്ദ്രജിത്ത് സുകുമാരനും, സുരാജ് വെഞ്ഞാറമൂടും കരിയറിലെ ഏറ്റവും വലിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രം തീർത്തുമൊരു കുടുംബ പശ്ചാത്തലത്തിലുള്ള ത്രില്ലർ ആയിരിക്കും.

“പകയോട് മാത്രം പ്രണയം” എന്ന ടാക് ലൈനോടെ റിലീസായ പോസ്റ്ററിൽ പോലീസ് വേഷത്തിൽ ഇന്ദ്രജിത്തും ജയിലിൽ പ്രതിയായിട്ടുള്ള സുരാജ് വെഞ്ഞാറമൂടുമാണുള്ളത്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങുന്ന വമ്പൻ താര നിരയോടൊപ്പം മികച്ച ടെക്നീഷ്യന്മാരും അണിനിരക്കുന്ന ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുന്നു. അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മൽ അമീർ, അനീഷ് ജി മേനോൻ , സോഹൻ സീനുലാൽ , രാജേഷ് ശർമ്മ , ജാഫർ ഇടുക്കി , നിസ്താർ അഹമ്മദ് , ഷാജു ശ്രീധർ , ബോബൻ സാമുവൽ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു. രതീഷ് റാം ആണ് ഛായാഗ്രഹണം. പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാർ, ബി.കെ ഹരിനാരായണൻ, എസ്.കെ സജീഷ് എന്നിവരുടേതാണ് ഗാനരചന.

Leave a Comment

Your email address will not be published.

Scroll to Top