News

ഓരോ ദിവസവും ഈ മനുഷ്യനോടുള്ള ആരാധന കൂടി കൊണ്ടിരിക്കുകയാണല്ലോ.! അച്ഛൻ മരിച്ച യുവാവിന്റെ വേദനയ്ക്ക് പരിഹാരം പകർന്നു യൂസഫലി

കേരള കരയിൽ വളരെയധികം ആരാധകരുള്ള ഒരു വ്യവസായ പ്രമുഖനാണ് യൂസഫലി. കഷ്ടപ്പാടിൽ നിന്നും ഉയർന്നു വന്ന് സ്വന്തം ആയി ഒരു സ്ഥാനം നേടിയ വ്യക്തിയാണ് യൂസഫലി. എന്നാൽ താൻ കടന്നുവന്ന വഴികളെ കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിയായതിനാൽ തന്നെ അദ്ദേഹം ഇന്നും മറ്റുള്ളവരുടെ നേരെ തന്റെ കാരുണ്യ ഹസ്തങ്ങൾ നീട്ടാറുണ്ട്. തന്നോട് സഹായം ചോദിച്ച് എത്തുന്നവരെ ഒന്നും തന്നെ മടക്കി അയക്കാറില്ല അദ്ദേഹം. നിരവധി കുടുംബങ്ങളാണ് അദ്ദേഹത്തിന്റെ സഹായഹസ്തത്തിൽ ജീവിച്ചു പോകുന്നത്.

വിദേശരാജ്യങ്ങളിൽ അടക്കം തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും അദ്ദേഹം കാരുണ്യത്തിന്റെ കൈകൾ നീട്ടാൻ മറക്കാറില്ല. അതുതന്നെയാണ് മറ്റു വ്യവസായ പ്രമുഖരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. യൂസഫലിക്ക് ഇത്രത്തോളം ആരാധകർ ഉണ്ടാകാനുള്ള കാരണവും ഇതാണ്. അദ്ദേഹം ചെയ്ത നല്ല പ്രവർത്തികൾ തന്നെയാണ്. അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്നവരൊക്കെ തന്നെ അദ്ദേഹത്തെ കുറിച്ച് പറയുന്നത് തങ്ങളുടെ ദൈവമാണ് അദ്ദേഹം എന്നാണ്. അത്രത്തോളം സൗകര്യങ്ങളാണ് തന്റെ ജോലിക്കാർക്ക് വേണ്ടി അദ്ദേഹം നൽകുന്നത്. സൗദിയിൽ ജോലി ചെയ്തു കെട്ടിടത്തിന് മൂന്നാം നിലയിൽ നിന്നും വീണ് മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടിയ യുവാവിനാണ് തന്റെ കരുതൽ ഹസ്തം യൂസഫലി നീട്ടിയിരിക്കുന്നത്.

ലോകകേരള സഭയിൽ വച്ചാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിൻ യൂസഫ് അലിയോട് സഹായം ചോദിക്കുന്നത്. സൗദി കമീസിൽ ആയിരുന്നു തന്റെ പിതാവ് ജോലിചെയ്തിരുന്നത്. ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും അദ്ദേഹം മരണപ്പെടുകയായിരുന്നു.

മൃതദേഹം ഏറ്റുവാങ്ങാൻ ആരുമില്ലാത്ത സാഹചര്യമാണ് അച്ഛന്റെ കൂട്ടുകാരൻ വഴിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും മൂന്നുവർഷമായി തന്റെ അച്ഛനെ കണ്ടിട്ട് എന്നും ഇടറി കൊണ്ടാണ് യുവാവ് പറഞ്ഞത്. ഉടൻ തന്നെ ഈ വിഷയത്തിൽ ഇടപെടാൻ തന്റെ മാനേജരോട് പറയുകയായിരുന്നു യൂസഫലി. വേദിയിൽ വച്ച് തന്നെ സൗദിയിലേക്ക് വിളിച്ചു വേണ്ട കാര്യങ്ങൾ ചെയ്യുവാനുള്ള നിർദ്ദേശവും അദ്ദേഹം നൽകിയിരുന്നു.

മറ്റൊരു വ്യക്തി സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഇതൊരു സീരിയസ് വിഷയമാണ് സ്വന്തം അച്ഛൻ മരിച്ചിട്ട് ബോഡി കിട്ടാതെ വിഷയമാണ് തിരക്ക് കൂട്ടല്ലേ എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഈ സ്വഭാവങ്ങൾ ഒക്കെ തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നത്.

Story Highlights: MA Yousafali’s intervention to bring back the body of a Malayalee who died in an accident in Saudi Arabia

Most Popular

To Top