ധർമ്മജനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം,43 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ്!!

സിനിമ മേഖലയിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് ഇപ്പോൾ നിലനിന്നു കൊണ്ടിരിക്കുന്നത്.

പല താരങ്ങൾക്കും എതിരെ പലതരത്തിലുമുള്ള വിമർശനങ്ങളും ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടനും ഹാസ്യ താരവുമായ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ ആണ് പുതിയ ആരോപണം എത്തിയിരിക്കുന്നത്. ധർമജന്റെ സ്ഥാപനമായ ധർമൂസ് ഫിഷ് ഹബിനെ ചൊല്ലിയാണ് പുതിയ പ്രശ്നം എത്തിയിരിക്കുന്നത്.

ധർമൂസ് ഫിഷ് ഹബിന്റെ ബ്രാഞ്ച് നൽകാമെന്ന് പറഞ്ഞുകൊണ്ട് 43 ലക്ഷം രൂപ ഒരു വ്യക്തിയിൽ നിന്നും ധർമ്മജൻ അടക്കമുള്ള 11 ആളുകൾ വാങ്ങി എന്നാണ് പരാതിയിൽ പറയുന്നത്. ധർമജൻ അടക്കം 11 പേർക്ക് എതിരെ എഫ്ഐആർ എഴുതി ഇരിക്കുകയാണ്. വലിയ സ്വീകാര്യത ലഭിച്ച ഒരു സംരംഭമായിരുന്നു ധർമൂസ് ഫിഷ് ഹബ് എന്ന് പറയുന്നത്. കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലായി ഷോറൂമുകളും ഉണ്ട്. ഇതെല്ലാം വലിയ സ്വീകാര്യതയൊടെയായിരുന്നു ആളുകൾ ഏറ്റെടുത്തത്.

എന്താണ് ധർമ്മൂസ് ഫിഷ് ഹബിനെപ്പറ്റിയുള്ള ഈ വാർത്തയുടെ നിജസ്ഥിതി എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. താരം ഇതുവരെ ഈ കാര്യത്തിൽ യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടുമില്ല. 43 ലക്ഷം രൂപയാണ് പലവട്ടമായി ധർമ്മജൻ അടക്കമുള്ള പ്രതികൾ വാങ്ങി എടുത്തത് എന്നാണ് പരാതിക്കാരൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. കൃത്യമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top