“ഈ സമയത്തും താൻ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം തന്റെ ഭർത്താവാണ്” – ഉർവശി |Malayalam actress Urvashi talkes about her husband support

“ഈ സമയത്തും താൻ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം തന്റെ ഭർത്താവാണ്” – ഉർവശി |Malayalam actress Urvashi talkes about her husband support

മലയാള സിനിമയിൽ ഏതു വേഷം കൊടുത്താലും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വളരെ കുറച്ച് താരങ്ങൾ മാത്രമാണ് ഉള്ളത്. അത്തരം താരങ്ങൾക്കിടയിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ഉർവശി. ഹാസ്യം ആണെങ്കിലും ഇമോഷൻ ആണെങ്കിലും വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള ഒരു കഴിവ് ഉർവശിക്ക് ഉണ്ട്. ഉർവശിയുടെ കൈകളിൽ ലഭിക്കുന്ന കഥാപാത്രം വളരെയധികം മികച്ച രീതിയിൽ ഉർവശി അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്യാറുണ്ട്. ലേഡീ സൂപ്പർസ്റ്റാർ എന്ന പദവി സത്യത്തിൽ ഉർവശിയ്ക്കാണ് ലഭിക്കേണ്ടത് എന്നായിരുന്നു പലരും കമന്റ് ചെയ്തിരുന്നത്. ഉർവശി പലപ്പോഴും സോഷ്യൽ മീഡിയയിലും മറ്റും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ആദ്യ ഭർത്താവായ മനോജ് കെ ജയനമായുള്ള സ്വരചേർച്ച ഇല്ലായ്മയും വിവാഹമോചനവും ഒക്കെ തന്നെ ഉർവശിയെ മാധ്യമങ്ങളിൽ നിറച്ചു നിർത്തിയിട്ടുണ്ടായിരുന്നു. മനോജ് കെ ജയനമായുള്ള വിവാഹമോചന ശേഷമാണ് ഉർവശി മറ്റൊരു വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ താരത്തിന് ഒരു മകനും ഉണ്ട്. ഇപ്പോഴത്തെ ഭർത്താവിനെ കുറിച്ച് ഉർവശി പറയുന്ന വാക്കുകൾ ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അവാർഡ് വേദിയിലാണ് തന്റെ ഭർത്താവിനെ കുറിച്ച് ഉർവശി സംസാരിക്കുന്നത്. ഈ ലോക്ക്ഡൗൺ സമയത്തും താൻ ഇത്തരത്തിൽ സന്തോഷത്തോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം തന്റെ ഭർത്താവാണ് എന്നാണ് ഉർവശി പറയുന്നത്. ഒരു വേദിയിലേക്ക് വിളിച്ചാൽ അവിടേക്ക് വന്ന് സംസാരിക്കാൻ പോലും താല്പര്യം ഇല്ലാത്ത ഒരാളാണ് തന്റെ ഭർത്താവ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.

പ്രത്യേകിച്ചും തന്റെ സഹപ്രവർത്തകർക്കൊക്കെ തന്നെ. തന്റെ ഭർത്താവാണ് തന്റെ ഊർജ്ജം എന്നാണ് ഉർവശി പറയുന്നത്. ജീവിതത്തിൽ വളരെയധികം വേദനകൾ അനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഉർവശിയെ ഭർത്താവ് ശിവപ്രസാദ് ചേർത്തു പിടിക്കുന്നത്. ആ സ്നേഹവും കരുതലും ഇപ്പോഴും ഉർവശിക്ക് അദ്ദേഹം നൽകുന്നുണ്ട്. ഉർവശിയുടെ വിജയങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ കരങ്ങൾ ഉണ്ട് എന്നത് വ്യക്തവുമാണ്.
Story Highlights: Malayalam actress Urvashi talkes about her husband support