ഭാര്യ ഫ്ലാറ്റിൽ മരിച്ച നിലയിൽ,ഭർത്താവിനെ വിളിച്ചപ്പോൾ കൂടെ ഉണ്ടെന്ന് മറുപടി.

രാജ്യാന്തര വാർത്ത ഏജൻസിയിലെ മാധ്യമപ്രവർത്തക ആയ യുവതിയെ ബംഗളൂരുവിലെ ഫ്ളാറ്റിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തി. എൻ ശ്രുതി ആയിരുന്നു മരിച്ചത്.

ബംഗളൂരു സിദ്ധാപുരത്തെ ഒരു ഫ്ളാറ്റിലെ താമസക്കാർ ആയിരുന്നു. തൂങ്ങിമരിച്ചനിലയിൽ ആണ് മാധ്യമപ്രവർത്തകയെ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതുകൊണ്ടാണ് സഹോദരൻ നിഷാദ് സ്ഥലത്തെത്തിയത്. അവിടെയെത്തി അന്വേഷിച്ചപ്പോൾ മുറി പുറത്ത് നിന്നു പൂട്ടിയ അവസ്ഥയിലായിരുന്നു എന്ന് സംശയം തോന്നി. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവിനെ പോലീസ് ഫോൺ ചെയ്തപ്പോൾ താൻ നാട്ടിൽ ആണെന്നും ഭാര്യ എവിടെയാണെന്ന് ചോദിച്ചപ്പോൾ കൂടെ ഉണ്ടാകുമെന്നുമായിരുന്നു മറുപടി. ഭർത്താവിന്റെ പീഡനം കാരണമാണ് മരണമെന്ന കുറിപ്പ് പൊലീസ് കണ്ടെത്തുകയും ചെയ്തു. ഭർത്താവ് ബംഗലുരുവിൽ സോഫ്റ്റ്വെയർ എൻജിനിയറായ തളിപ്പറമ്പ് ചുഴലി സ്വദേശിയായ അനീഷ് ആണ്.

ഇയാൾക്കെതിരെ സ്ത്രീധനപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ബാംഗ്ലൂർ സിറ്റി പോലീസ് കേസെടുത്തിരിക്കുന്നത്. ശ്രുതിയുടെ സഹോദരൻ നിഷാന്തും സ്വകാര്യ സ്ഥാപനത്തിലെ എൻജിനീയർ ആണ്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടറായിരുന്നു ഇവർ. ബംഗളൂരുവിലെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കാസർകോട് വിദ്യാനഗർ പറക്കാട്ട് സ്മശാനത്തിൽ സംസ്കരിച്ചു.

Leave a Comment

Your email address will not be published.

Scroll to Top