News

” മലയാളികൾക്ക് നല്ല രീതിയിൽ എന്നോട് അസൂയ ഉണ്ട് ” പൊട്ടിത്തെറിച്ചു സന്തോഷ് വർക്കി രംഗത്ത് |”Malayalees are jealous of me in a good way,” Santhosh Varki burst out in the scene

” മലയാളികൾക്ക് നല്ല രീതിയിൽ എന്നോട് അസൂയ ഉണ്ട് ” പൊട്ടിത്തെറിച്ചു സന്തോഷ് വർക്കി രംഗത്ത് |”Malayalees are jealous of me in a good way,” Santhosh Varki burst out in the scene

ആറാട്ട് എന്നാ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് സന്തോഷ് വർക്കി. പിന്നീട് സന്തോഷിനെ കുറിച്ച് പ്രേക്ഷകർ അറിയുന്നത് നടി നിത്യാ മേനോന് പ്രണയമാണ് എന്നു പറഞ്ഞ് സന്തോഷ് രംഗത്ത് വന്നപ്പോഴായിരുന്നു. ഈ രണ്ട് സംഭവങ്ങളും സന്തോഷിനെ പ്രശസ്തനാക്കി എന്നതാണ് സത്യം. ഇപ്പോൾ സന്തോഷിനെ കുറിച്ചുള്ള മറ്റൊരു വാർത്ത എന്നത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച മോനിഷയെ തനിക്ക് ഇഷ്ടമാണ് എന്ന് സന്തോഷ് പറഞ്ഞു എന്നത് തന്നെയാണ്. മറ്റൊരു ആളെ കണ്ടെത്തി എന്നായിരുന്നു സന്തോഷ് പറഞ്ഞത്.

ഇപ്പോഴിതാ തനിക്കെതിരെ വരുന്ന ട്രോളുകൾക്കും മറ്റും കിടിലൻ മറുപടിയുമായി തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്. തന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ് ഈയൊരു വീഡിയോയിലൂടെ സന്തോഷ് നൽകുന്നത്. തന്നെ കോമാളി ആക്കിയത് മാധ്യമങ്ങളാണ് എന്നും താൻ ആരോടും തനിയ്ക്ക് പ്രശസ്തി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് സന്തോഷ് പറയുന്നത്. അസൂയയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നവരാണ് മലയാളികൾ. മലയാളികൾക്ക് അസൂയ അൽപം കൂടുതലാണ് എന്നതാണ് സത്യം. എനിക്ക് കള്ളുകുടിയോ പെണ്ണുപിടിയോ പോലെയുള്ള മോശം സ്വഭാവങ്ങൾ ഒന്നുമില്ല. ആകെയുള്ള എന്റെ ഹോബി എന്നത് സിനിമ കാണുക എന്നതാണ്. അത് എന്റെ ഹോബിയാണ്.

അത് ഞാൻ ഉപേക്ഷിക്കില്ല. നിങ്ങളുടെ ആരുടെയും പണത്തിന് അല്ല ഞാൻ ഇത് ചെയ്യുന്നത്. പിന്നെ നിങ്ങളൊക്കെ എന്തിനാണ് ഈ കാര്യത്തിൽ വിഷമിക്കുന്നത് എന്നും, മലയാളികൾക്ക് നല്ല രീതിയിൽ അസൂയ ഉണ്ടായിരുന്നു. മാധ്യമങ്ങൾ നെഗറ്റീവ് ന്യൂസുകൾ ആണ് എല്ലാ കാര്യങ്ങളെക്കുറിച്ചും പറയുന്നതൊന്നും ഒക്കെ ആണ് താരം പറയുന്നത്. ഞാൻ എല്ലാ കാര്യങ്ങളിലും നല്ലതും നെഗറ്റീവ് പറയാറുണ്ട് എന്നാൽ ഞാൻ പറയുന്ന കാര്യങ്ങളൊന്നും തന്നെ പുറത്ത് വരാറില്ല. എല്ലാം നെഗറ്റീവ് ആണ് വരുന്നത്. എന്തുകൊണ്ടാണ് മാധ്യമങ്ങളിൽ ഇങ്ങനെ എത്തുന്നത് എന്ന് എനിക്കറിയാം. ആളുകൾക്ക് വേണ്ടത് മോശം ന്യൂസുകൾ ആണ് നല്ല ന്യൂസുകൾ ആരും സ്വീകരിക്കില്ല.
Story Highlights: “Malayalees are jealous of me in a good way,” Santhosh Varki burst out in the scene

” മലയാളികൾക്ക് നല്ല രീതിയിൽ എന്നോട് അസൂയ ഉണ്ട് ” പൊട്ടിത്തെറിച്ചു സന്തോഷ് വർക്കി രംഗത്ത് |”Malayalees are jealous of me in a good way,” Santhosh Varki burst out in the scene

Most Popular

To Top