ഒന്നോ രണ്ടോ തവണ പീഡിപ്പിക്കപ്പെട്ടപ്പോൾ വീണ്ടും എന്തിനാ അവിടെ ചെന്ന് കയറി കൊടുത്തത്.? വിജയ് ബാബു വിഷയത്തിൽ തുറന്നടിച്ചു മല്ലിക സുകുമാരൻ

മലയാള സിനിമയിൽ ശക്തമായ ഏതുകാര്യത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ് മല്ലികാ സുകുമാരൻ.

ഭർത്താവ് സുകുമാരന്റെ സ്വഭാവം തന്നെയാണ് മല്ലികയ്ക്കും. പലപ്പോഴും മുഖം നോക്കാതെയാണ് പലകാര്യങ്ങളിലും അഭിപ്രായം പറയാറുള്ളത്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ മല്ലിക പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. നടൻ വിജയ് ബാബുവിനെ കുറിച്ചും അതിജീവിതയെക്കുറിച്ചും ഒക്കെയാണ് മല്ലികാ സുകുമാരൻ പറയുന്നത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്…

” ആരോപണങ്ങൾ നടത്തുന്നവർ എന്തിനാണ് അവിടെ പോയത് എന്ന് ആദ്യം തുറന്നു പറയണം എന്നാണ് വിജയ് ബാബു വിഷയത്തിൽ മല്ലിക പറഞ്ഞത്.. സ്വാർത്ഥ ലാഭത്തിനു വേണ്ടി ആരോപണങ്ങൾ നടത്തുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു മല്ലികയുടെ മറുപടി.. ഞാൻ ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ഞാൻ വീണ്ടും ഒരു സ്ത്രീവിദ്വേഷി ആയി മാറും. എനിക്ക് അല്ല നമ്മുടെ സാധാരണക്കാരായ പലർക്കും തോന്നിയ കാര്യത്തെ കുറിച്ചാണ് ഞാൻ പറയുന്നത്.

ഒന്നോ രണ്ടോ തവണ പീഡിപ്പിക്കപ്പെട്ടപ്പോൾ വീണ്ടും എന്തിനാ അവിടെ ചെന്ന് കയറി കൊടുത്തത് അതിനുള്ള ഉത്തരമാനടി പറയുക തന്നെ വേണം. വീണ്ടും ചെന്നിട്ട് പിന്നീട് ആരോപണം നടത്തേണ്ടത് ശരിയല്ല. ശരിയാണ് ലഹരി നൽകി പീഡിപ്പിച്ചിട്ടുണ്ട്..എന്നാൽ രണ്ടുമൂന്നു പ്രാവശ്യം കഴിഞ്ഞപ്പോൾ എന്തിനാ അവിടെ പോയി എന്ന് എതിർക്കുന്നവർ ചോദിക്കണം. അയാൾ ഇത്തരക്കാരൻ ആണെന്നറിഞ്ഞിട്ടും എന്തിനു പോയി.

അതിനുള്ള ഉത്തരം അവർ പറയട്ടെ. മോശം അനുഭവം നേരിട്ട് സമയത്ത് വീണ്ടും വിളിച്ചപ്പോൾ കൂടെയുള്ളവരെയും പോലീസിനെയും എന്തുകൊണ്ട് അറിയിച്ചില്ല. അങ്ങനെയായിരുന്നു ചെയ്യേണ്ടത്. ഒരു സുപ്രഭാതത്തിൽ അത് പീഡനം എന്ന് പറയുന്നു. ആണുങ്ങളെ പറഞ്ഞാലും പെണ്ണുങ്ങളെ പറഞ്ഞാലും അതിന് തക്കതായ ഒരു കാരണം വേണം. എന്നാൽ താൻ അതിജീവിതയായ പെൺകുട്ടിക്കൊപ്പം ഉണ്ടെന്ന് പറയുന്നു. കാരണം അവൾ ജോലി കഴിഞ്ഞു വരുമ്പോഴാണ് വഴിയിൽ തടഞ്ഞുനിർത്തി അവളെ ക്രൂരമായി ഉപദ്രവിച്ചത്.. അത് ചെയ്തവർക്ക് ദൈവം ഒരിക്കലും മാപ്പ് നൽകില്ല.

1 thought on “ഒന്നോ രണ്ടോ തവണ പീഡിപ്പിക്കപ്പെട്ടപ്പോൾ വീണ്ടും എന്തിനാ അവിടെ ചെന്ന് കയറി കൊടുത്തത്.? വിജയ് ബാബു വിഷയത്തിൽ തുറന്നടിച്ചു മല്ലിക സുകുമാരൻ”

  1. The next time I read a blog, Hopefully it doesnt fail me just as much as this one. I mean, Yes, it was my choice to read through, but I actually thought you would have something useful to say. All I hear is a bunch of moaning about something that you could fix if you werent too busy searching for attention.

Leave a Comment

Your email address will not be published.

Scroll to Top