മിശിഹാ കപ്പ് അടിക്കുന്നത് കാണാൻ സ്റ്റാറും കമ്പ്ലീറ്റ് ആക്ടറും ഒരുമിച്ച് എത്തി..!|Mammootty and Mohanlal to watch the World Cup match

മിശിഹാ കപ്പ് അടിക്കുന്നത് കാണാൻ സ്റ്റാറും കമ്പ്ലീറ്റ് ആക്ടറും ഒരുമിച്ച് എത്തി..!|Mammootty and Mohanlal to watch the World Cup match

നാലുവർഷമായി കാൽപ്പന്താരാധകർ കാത്തിരുന്ന ഒരു നിമിഷം ആയിരുന്നു ഇന്നലെ ഖത്തറിൽ അവസാനിച്ചത്. വിജയികിരീടം ചൂടി കൂടിയാണ് മിശിഹാ ഖത്തർ വിട്ടത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനോട് ചരിത്രം കുറിച്ച് അർജന്റീന വേദിയിൽ നിന്നും വിജയകരീടം ചൂടിയപ്പോൾ ഈ മനോഹരമായ നിമിഷത്തിന് സാക്ഷികളാകാൻ മലയാള സിനിമയുടെ അഭിമാനമായ മോഹൻലാലും മമ്മൂട്ടിയും എത്തിയിരുന്നു എന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മാധ്യമങ്ങൾ അർജന്റീന ആണോ ഫ്രാൻസ് ആണോ ജയിക്കുന്നത് എന്ന് ചോദിച്ചപ്പോൾ തന്നെ മോഹൻലാൽ പറഞ്ഞിരുന്നത് ഒരിക്കലും മുൻവിധികളുടെ കാണാറില്ല എന്നാണ്. പ്രേക്ഷകരെ ആവേശത്തിൽ ആഴ്ത്തിയ മത്സരം കാണുവാനായി മെഗാസ്റ്റാറും നടനവിസ്മയവും ഒരുമിച്ച് തന്നെ ഖത്തറിൽ എത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇരുവരും ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഓരോ കാൽപ്പന്താരാധകരും ഏറ്റെടുത്തിരുന്ന പോരാട്ടമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിനെ ആവേശത്തിൽ ആഴ്ത്തിക്കൊണ്ട് നടന്നത്.

ഫൈനലിൽ മെസ്സി ചരിത്രം തിരുത്തി എഴുതിയപ്പോൾ അർജന്റീന ആരാധകരെല്ലാം ആവേശത്തിന്റെ കൊടുമുടിയിൽ എത്തി എന്നതാണ് സത്യം. അവസാനം നിമിഷം വരെ നെഞ്ചിടിപ്പ് നിലനിർത്തുന്നത് തരത്തിലുള്ള മത്സരം ആയിരുന്നു കഴിഞ്ഞത്. മോഹൻലാലും മമ്മൂട്ടിയും ഖത്തറിൽ എത്തി വേൾഡ് കപ്പ് കണ്ടതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. സാധാരണക്കാരെ പോലെ തന്നെ താരങ്ങൾക്കും ആവേശം നിറഞ്ഞതായിരുന്നു ഈ മത്സരം എന്ന് ഈ ചിത്രങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ വൈറലായത്. കാൽപന്ത് ആരാധകരും സിനിമ ആരാധകരും എല്ലാം ഇപ്പോൾ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാൻ സാധിച്ച ഒരു മത്സരം ആയിരുന്നു നടന്നത്.Story Highlights: Mammootty and Mohanlal to watch the World Cup match