കെപിഎസി ലളിതയെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി;വീഡിയോ

നിരവധി ചിത്രങ്ങളില്‍ തനിക്കൊപ്പം അഭിനയിച്ച, വ്യക്തി ജീവിതത്തിലും ഹൃദയബന്ധം പുലര്‍ത്തിയിരുന്ന കെപിഎസി ലളിതയെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി.

തൃപ്പൂണിത്തുറ ഫ്ലാറ്റിന് താഴെയുള്ള ക്ലബ് ഹൗസിലെ ഹാളിലെത്തിയാണ് പ്രിയനടിക്ക് മമ്മൂട്ടിയെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

ഐസ്‌ക്രീം, തന്ത്രം, പ്രണാമം, കിഴക്കന്‍ പത്രോസ്, മനു അങ്കിള്‍, മതിലുകള്‍, ദ്രോണ, ക്രോണിക് ബ്ചലര്‍, ഭീഷ്മ പര്‍വം.മമ്മൂട്ടിയും കെപിഎസി ലളിതയും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ നിരവധിയാണ്. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

രാവിലെ അട്ടര മുതല്‍ 11.30 തൃപ്പൂണിത്തുറ കൂത്തമ്ബലത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Leave a Comment