മലയാള സിനിമയുടെ ഹാസ്യചക്രവര്‍ത്തി പട്ടം എന്നും ജഗതി ശ്രീകുമാരറിന് സ്വന്തം ആണ് . കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു അപകടത്തില്‍ അദ്ദേഹത്തിന്റെ ശരീരം തളര്‍ന്ന് പോകുകയായിരുന്നു ചെയ്തത് . 2012 ലായിരുന്നു ആക്സിഡന്റ് സംഭവിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഇദ്ദേഹം സിനിമയില്‍ ഒന്നും തന്നെ അഭിനയിച്ചിട്ടില്ല എന്നതും ശ്രേദ്ധേയമാണ് .ഇടയ്ക്ക് വിഗാലാൻഡിന്റെ ഒരു പരസ്യചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

പക്ഷെ, അത് ഇതുവരെ റിലീസായിട്ടില്ല. ആരാധകര്‍ കാത്തിരുന്ന ഒരു വാര്‍ത്ത ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുകന്നത് .ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്കു മുന്പില് എത്താൻ ഒരുങ്ങുക ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തില്‍ തുടങ്ങി പിന്നീട് സിബിഐ സീരീസിലെ സിനിമകളെല്ലാം തന്നെ വന്നുപോയ വിക്രം എന്ന കഥാപാത്രത്തെയാണ് ജഗതി ശ്രീകുമാര്‍ വീണ്ടും അഭ്രപാളിയിൽ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്.സിനിമയുടെ അഞ്ചാം ഭാഗത്തില്‍ ആണ് വിക്രം ആയി ജഗതി ശ്രീകുമാര്‍ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ നവംബര്‍ അവസാനത്തോടെ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രണ്ടു ദിവസം മുന്‍പ് ആയിരുന്നു മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ എത്തിയത് .ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ജഗതിയുടെ വീട്ടില്‍ വച്ച് തന്നെ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച ശേഷം ആയിരിക്കും ഷൂട്ടിംഗ് നടക്കുക എന്നാണ് സോഷ്യൽ മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. ഇപ്പോൾ മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ശ്രേദ്ധ നേടുന്നത്.