News

ഇരയാകാൻ നിന്ന് കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തു വരുന്നത് ശരിയല്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് മമ്ത

ഇരയാകാൻ നിന്ന് കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തു വരുന്നത് ശരിയല്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് മമ്ത

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളികൾക്കിടയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നടിയായിരുന്നു മമ്ത മോഹൻദാസ്. മലയാളസിനിമയിൽ സ്ത്രീകൾക്ക് വേണ്ടി ഇപ്പോൾ ഒരു സംഘടനയുണ്ട്. ഡബ്ല്യുസിസി എന്ന സംഘടനയ്ക്ക് എതിരായി വിമർശനവുമായി ആണ് ഇപ്പോൾ നടി മംമ്ത മോഹൻദാസ് എത്തിരിക്കുന്നത്. ഇര എന്ന പേരുപറഞ്ഞ് നേട്ടം കഴിയുന്നവർ സംഘടനയിൽ ഉണ്ടെന്നും ഇരയാകാൻ നിന്ന് കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തു വരുന്നത് ശരിയല്ല എന്നാണ് മീഡിയവണിനോട് മമ്താ മോഹൻദാസ് പറഞ്ഞത്.

ഞാൻ വല്ലപ്പോഴും മാത്രമാണ് അമ്മയുടെ മീറ്റിങ്ങുകളിൽ പോകുന്നത്. വനിത ദിനതിന്റെ ഓരോ ആഘോഷത്തിൽ പല രൂപത്തിലും നിറത്തിലും ഉള്ള സുന്ദരികളായ സ്ത്രീകൾ അവിടെ ഒരുമിച്ചു കൂടുന്നു. അമ്മയിൽ നിന്ന് പുറത്തുപോയവർക്ക് അവരുടേതായ കാരണങ്ങളുണ്ട്. അവരുടെ കാര്യം മാത്രമാണ്. അവരുടെ ഗുണത്തിനു വേണ്ടിയാണ്. ഇരകൾക്ക് വേണ്ടി യഥാർത്ഥമായി നിൽക്കാനായാൽ ഡബ്ല്യുസിസിക്ക് ഒരുമാറ്റം ഉണ്ടാക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണ്. നടി ആക്രമി,ക്കപ്പെട്ട സംഭവത്തിൽ രണ്ടു വശങ്ങൾ ആണുള്ളത്. എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനു രണ്ട് വശത്തുള്ളവരും കാരണക്കാരാണ്. ചുരുക്കം ചില സംഭവങ്ങളിൽ ഒഴികെ സ്ത്രീകൾ ഇരയാ,കാൻ നിന്നു കൊടുക്കുന്നുണ്ട്.

ഇരയാകാൻ നിന്ന് കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടി എല്ലാകാലത്തും ഇരയാകാൻ നിൽക്കരുത്. ആ സംഭവത്തിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറാകണം. പ്രൊഫഷണലായി ഇടപെടേണ്ടത് വ്യക്തിപരമായ ഇടപെടുമ്പോൾ ആണ് ചൂഷണം ഉണ്ടാകുന്നത്. പരാതിപ്പെടാനുള്ള ബുദ്ധിയുണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. ഇര ആണെന്ന് പറഞ്ഞു നടന്നാൽ വീണ്ടും പഴയ സാഹചര്യമുണ്ടാകും. ദുർബലമായ പൊസിഷനിൽ ആണ് നമ്മൾ നമ്മളെത്തന്നെ വെച്ചിരിക്കുന്നത്. അവിടെനിന്നും ഉയരുകയാണ് വേണ്ടത് മ് ഞാനും അതൊക്കെ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയത്. യഥാർത്ഥ ഇര ആണെങ്കിൽ അവർക്ക് പെട്ടെന്നൊന്നും സമൂഹത്തോടു തുറന്നു പറയാൻ സാധിക്കില്ല. കാരണം അതിന് കുറെ ഇമോഷണൽ ആയ കാരണങ്ങളുണ്ട്.. യഥാർത്ഥ ഇരയാണെങ്കിൽ മാത്രം.

മമ്തയുടെ ഊന്നിയുള്ള പറച്ചിൽ ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ മമതയുടെ ഓരോ വാക്കുകളും സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ഇത് തരംഗം ആവുകയും ചെയ്തു.

To Top
$(".comment-click-14101").on("click", function(){ $(".com-click-id-14101").show(); $(".disqus-thread-14101").show(); $(".com-but-14101").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });