ആ ടെൻഷൻ ഇല്ലാതെ നമുക്ക് ലാലേട്ടനൊപ്പം അഭിനയിക്കാൻ സാധിക്കും. മോഹൻലാലിന്റെ സ്വഭാവത്തെ കുറിച്ച് മഞ്ജു വാര്യർ |Manju Warrior talks about Mohanlal behavior

ആ ടെൻഷൻ ഇല്ലാതെ നമുക്ക് ലാലേട്ടനൊപ്പം അഭിനയിക്കാൻ സാധിക്കും. മോഹൻലാലിന്റെ സ്വഭാവത്തെ കുറിച്ച് മഞ്ജു വാര്യർ |Manju Warrior talks about Mohanlal behavior

മലയാളി പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട താരജോഡികളാണ് മോഹൻലാലും മഞ്ജു വാര്യരും. ഇരുവരും ഒരുമിച്ച ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിട്ടുള്ളവയുമാണ്. മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിൽ മാത്രമാണ് രണ്ടുപേരും ഒരുമിച്ച് എത്താറുള്ളത്. ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ കന്മദം, ആറാംതമ്പുരാൻ തുടങ്ങിയ ചിത്രങ്ങളൊക്കെ വലിയ വിജയം നേടിയവയുമായിരുന്നു. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തിട്ടുള്ള മഞ്ജു ഇപ്പോൾ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. തങ്ങൾ ഒരുമിച്ച് ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല.

ഒരു ഏഴോ എട്ടോ ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ദൈവം അനുഗ്രഹിച്ച് വിട്ട ഒരു കലാകാരനാണ് ലാലേട്ടൻ. അദ്ദേഹത്തിന് കിട്ടിയ കല ഒരുപാട് വാല്യൂ ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. എന്നെ സംബന്ധിച്ച് ലാലേട്ടൻ സിനിമകളിൽ ലഭിച്ച വേഷങ്ങൾ ഒരിക്കലും ചെറുതാണ് എന്നോ പ്രാധാന്യം കുറഞ്ഞതാണ് എന്നോ ഒന്നും തോന്നൽ ഉണ്ടായിട്ടില്ല. അങ്ങനെയൊരു തോന്നൽ ഉണ്ടാവാതെ ഉള്ള ചിത്രങ്ങളും അദ്ദേഹം സിനിമകളിൽ തനിക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ടായിരുന്നു. തന്നെ സംബന്ധിച്ച് അദ്ദേഹം ഏറ്റവും സ്പെഷലായി തോന്നുന്നതും അതുകൊണ്ട് തന്നെയാണ് എന്നാണ് മഞ്ജു പറയുന്നത്.

നമ്മുടെ പ്രാധാന്യം കുറഞ്ഞു പോകുമോ എന്നൊരു ടെൻഷൻ ഇല്ലാതെ നമുക്ക് ലാലേട്ടനൊപ്പം അഭിനയിക്കാൻ സാധിക്കുമെന്നാണ് മഞ്ജു പറയുന്നത്. ലാലേട്ടനോടൊപ്പം അഭിനയിക്കുകയാണെങ്കിൽ അക്കാര്യത്തിൽ ഉറപ്പുണ്ടായിരിക്കും എന്നും മഞ്ജു പറയുന്നു. താരങ്ങൾക്ക് വളരെയധികം ബഹുമാനം കൊടുക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ എന്ന് അടുത്ത സുഹൃത്തുക്കൾ എല്ലാം തന്നെ പറഞ്ഞിട്ടുണ്ട്. തിരിച്ചുവരവിൽ മോഹൻലാലിനോടൊപ്പം നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് മഞ്ജുവാര്യർ. ലൂസിഫർ, എന്നും എപ്പോഴും ഒക്കെ അതിന് ഉദാഹരണങ്ങൾ തന്നെയായിരുന്നു എന്നതാണ് സത്യം. ഇപ്പോഴും പ്രേക്ഷകർക്കിടയിൽ വളരെയധികം താല്പര്യമുള്ള ഒരു കൂട്ടുകെട്ട് തന്നെയാണ് മോഹൻലാൽ മഞ്ജു വാര്യർ കൂട്ടുകെട്ട്.
Story Highlights: Manju Warrior talks about Mohanlal behavior