മഞ്ജു വാര്യർ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയിട്ട് ഇപ്പോൾ വർഷങ്ങൾ ഏറെയായി. മലയാളികൾ എന്നും കാണാൻ ആഗ്രഹിക്കുന്ന ഒരു മുഖമാണ് മഞ്ജുവിന്റെ. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് മഞ്ജു വാര്യർ. ആദ്യം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി ആയിരുന്നു മഞ്ജു ബിഗ്സ്ക്രീനിൽ നിന്നും ഒരു ഇടവേള എടുത്തത്. പിന്നീട് 14വർഷം തന്റെ ആരാധകരെ കാത്തിരുത്തി കൊണ്ട് പിന്നെ വീണ്ടും എത്തിയത് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ നിരുപമയായിരുന്നു.

നിരുപമയിൽ കൂടി ഉയർന്ന ആ സ്ത്രീ ശബ്ദവും ആരാധകർ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുത്തത്. സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ആരാണ് പരിധി നിശ്ചയിച്ചിരിക്കുന്നത് എന്ന് ചോദിച്ചു മികച്ച പ്രകടനം തന്നെയായിരുന്നു ആ ചിത്രത്തിൽ മഞ്ജു കാഴ്ചവെച്ചത്. ഇപ്പോൾ മഞ്ജുവാര്യർ തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കഥകളി വേഷത്തിലുള്ള തന്റെ അമ്മയുടെ ചിത്രങ്ങളായിരുന്നു മഞ്ജു പങ്കുവെച്ചത്. സന്തോഷ നിമിഷം എന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജു ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിനു മുൻപ് തന്നെ അമ്മയുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ എല്ലാം മഞ്ജു പങ്കുവെച്ചിരുന്നു.

അതൊക്കെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. അമ്മയുടെ ഉള്ളിലെ കലയെ മുന്നോട്ട് കൊണ്ടു വരാൻ എല്ലാ പിന്തുണയും നൽകിയത് മഞ്ജു ആയിരുന്നു. മഞ്ജു പങ്കുവെച്ച ഈ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അമ്മയ്ക്ക് വേണ്ടി മകൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ പ്രോത്സാഹനവും മഞ്ജു നൽകിയിട്ടുമുണ്ട്. ഈ ചിത്രങ്ങൾ ഇതിനോട് അകം എല്ലാരും ഏറ്റെടുത്തു.