Entertainment

ഇത്രയും മനോഹരം ആയ ഒരു രംഗം എന്തിനായിരുന്നു സിനിമയിൽ നിന്ന് നീക്കിയത്. മരയ്ക്കാറിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.!

വലിയ പ്രതീക്ഷകളോടെ തിയേറ്ററിലെത്തിയ ഒരു ചിത്രമായിരുന്നു മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം. കോവിഡ് കാലത്തിനുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ എത്തിയ ഒരു ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യേകതയും മരക്കാർ അറബിക്കടലിലെ സിംഹം ഉണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത സീനുകൾ ഒക്കെ പുറത്ത് വിടുകയാണ് അണിയറപ്രവർത്തകർ. പറങ്കികൾ പിടികൂടുന്ന കുഞ്ഞാലിമരയ്ക്കാറിൽ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ രംഗമായിരുന്നു റിലീസ് ചെയ്തത്.ഈ രംഗത്തിലെ മേക്കിങ് വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്.

അതേസമയം ഇത്രയും മനോഹരമായ ഒരു രംഗം സിനിമയിൽ നിന്ന് എന്തിനാണ് ഡിലീറ്റ് ചെയ്തത് എന്ന് ആയിരുന്നു ആരാധകർ ചോദിക്കുന്നത്. ഈ രംഗത്തിൽ അതിഗംഭീരമായി ആണ് മോഹൻലാൽ അഭിനയിക്കുന്നതെന്നും സിനിമയുടെ ഏറ്റവും വികാരനിർഭരമായ രംഗം ആണിത് എന്ന് വീഡിയോ കണ്ടവർ പറയുന്നു. രണ്ടാം തീയതി പുലർച്ചെ 12 മണിക്ക് തന്നെ പ്രദർശനം ആരംഭിച്ച മരയ്ക്കാർ റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചരിത്രം സൃഷ്ടിച്ചു. ലോകമെമ്പാടും നാലായിരത്തിലധികം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്തത്. അഞ്ച് ഭാഷകളിലായി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ മൂന്ന് അവാർഡുകൾ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രം കണ്ടവർക്കെല്ലാം ചോദിക്കാനുള്ളത് ഒരൊറ്റ ചോദ്യം മാത്രമാണ്. ഈ ഒരു രംഗം എന്തിനായിരുന്നു ആ സിനിമയിൽ നിന്നും ഡിലീറ്റ് ചെയ്തത് എന്ന്.

ഇത്രയും മനോഹരമായ ഒരു രംഗം ആ സിനിമയിൽ ഉണ്ടായിരുന്നുവല്ലോ എന്ന്. വലിയതോതിൽ തന്നെ വിമർശനങ്ങളും നേടിയ ഒരു ചിത്രമായിരുന്നു മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം. അതുകൊണ്ടുതന്നെ ഇത്രയും മനോഹരമായ രംഗം സിനിമയിൽ നിന്നും മാറ്റിയതിൽ ആളുകൾക്കും അല്പം പ്രതിഷേധമുണ്ട്.

Most Popular

To Top