News

സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ് …… പരാതിക്കാരന്റെ സംശയം മാറ്റാൻ സെൽഫി അയച്ചു കൊടുത്ത് മേയർ ആര്യ |Mayor Arya sent a selfie to clear the doubt of the complainant|

സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ് …… പരാതിക്കാരന്റെ സംശയം മാറ്റാൻ സെൽഫി അയച്ചു കൊടുത്ത് മേയർ ആര്യ |Mayor Arya sent a selfie to clear the doubt of the complainant|

തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രനെ അറിയാത്തവർ വളരെ ചുരുക്കമാണ്. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പ്രേത്യേകത ആയിരുന്നു ആര്യ നേടിയിരുന്നത്. ഇപ്പോഴിതാ ആര്യയേക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. ആര്യയേ കുറിച്ചുള്ള വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. വളരെയധികം ശ്രദ്ധ നേടുന്ന വാർത്തകളാണ് എപ്പോഴും ആര്യയേക്കുറിച്ച് വരാറുള്ളത്. മേയർ എന്ന നിലയിൽ തന്റെ കടമ വളരെ മനോഹരമായി തന്നെ നിർവഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് ആര്യ രാജേന്ദ്രൻ. ഇപ്പോൾ നേരിട്ട് വാട്സാപ്പിൽ പരാതി അയച്ച ഒരു പരാതിക്കാരൻ ഉടനെ തന്നെ മറുപടി കൊടുത്ത മേയറുടെ വാർത്തയാണ് ശ്രദ്ധ നേടുന്നത്.

ഉടനെ തന്നെ മറുപടി കിട്ടിയതോടെ പരാതിക്കാരന് സ്വാഭാവികമായും സംശയം തോന്നി. തന്നോട് സംസാരിക്കുന്നത് മേയർ തന്നെയാണോന്ന സംശയം വീണ്ടും പരാതിക്കാരന് ചോദിച്ചു. മേയർ തന്നെയാണ് എന്ന് മറുപടി പറഞ്ഞെങ്കിലും അയാൾക്ക് വിശ്വാസം വരുന്നില്ല അവസാനം വോയിസ് മെസ്സേജ് അയച്ചു. ശബ്ദം മേയറെ പോലെ തന്നെ ഉണ്ടായി എന്ന് മാത്രമാണ് അയാൾ പറഞ്ഞത്. സംശയം അവിടെ ബാക്കി നിൽക്കുകയാണ് എന്ന് സാരം. ഉടനെ തന്നെ ഒരു സെൽഫി അയച്ചു കൊടുത്ത സംശയം ദൂരീകരിച്ചു. സംശയിക്കേണ്ട കാര്യമില്ല താൻ തന്നെയാണ് എന്ന് പറയുകയും ചെയ്തു. ഒപ്പം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ മേയർ കുറിച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെ..

സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ് ……നിങ്ങളുടെ പരാതികൾ കൃത്യമായി പരിശോധിക്കുന്നുണ്ട് ……ഇന്ന് വൈകുന്നേരം വാട്സ് ആപ്പിലും ഫേസ് ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ് .മേലാം കോട് വാർഡിൽ നിന്ന് വാട്ട്സ് ആപ്പിൽ പരാതി നൽകിയയാളിന് ഇങ്ങിപ്പുറം മറുപടി നൽകുന്നത് മേയർ ആണോ എന്ന് സംശയം …. അവസാനം സെൽഫി അയച്ച് കൊടുത്തപ്പോഴാണ് വിശ്വാസമായത്. സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ട്. ഫയലാക്കി നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടവയിൽ ആ രീതിയിലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇടപെടുന്നുണ്ട് ….. നിങ്ങൾ ഒപ്പമുണ്ടായിരുന്നാൽ മതി നമുക്ക് ഒരുമിച്ചു മുന്നേറാം ….
Story HHighlights:Mayor Arya sent a selfie to clear the doubt of the complainant

സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ് …… പരാതിക്കാരന്റെ സംശയം മാറ്റാൻ സെൽഫി അയച്ചു കൊടുത്ത് മേയർ ആര്യ |Mayor Arya sent a selfie to clear the doubt of the complainant|

Most Popular

To Top