News

ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ഗ്ലാമർസ് ലുക്കിൽ മീര ജാസ്മിൻ.|Meera Jasmin new photoshoot

ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ഗ്ലാമർസ് ലുക്കിൽ മീര ജാസ്മിൻ.|Meera Jasmin new photoshoot

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് നടിയാണ് മീരാ ജാസ്മിൻ. ഒരുകാലത്ത് ശക്തമായ കഥാപാത്രങ്ങൾ തിളങ്ങി നിന്നിരുന്ന മീര സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തതിനു ശേഷം അടുത്ത സമയത്തായിരുന്നു മലയാളത്തിലേക്ക് തിരികെ വന്നിരുന്നത്. ജയറാം നായകനായി എത്തിയ മകൾ എന്ന ചിത്രത്തിലൂടെയാണ് മീര ഒരു തിരിച്ചുവരവ് നടത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ വലിയതോതിൽ വിജയം നേടിയില്ല. അതുകൊണ്ടു തന്നെ മീരയുടെ തിരിച്ചുവരവ് അത്ര ഗംഭീരം ആവുകയും ചെയ്തില്ല.

എന്നാൽ ചിത്രത്തിൽ മികച്ച പെർഫോമൻസ് ആയിരുന്നു താരം കാഴ്ച വെച്ചിരിക്കുന്നത് എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ശേഷം മോഡലിംഗിലും മറ്റും സജീവമായിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ മറ്റും താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് വിഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. നിമിഷ നേരം കൊണ്ട് താരത്തിന് ഓരോ ചിത്രങ്ങളും വൈറലായി മാറാറുണ്ട്. അല്പം ഗ്ലാമർസ് ആയി ഉള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.
തിരിച്ചു വരവിൽ അല്പം ഗ്ലാമർസ് ആയി ആണ് മീര എത്തിയിരിക്കുന്നത്. ഇപ്പോൾ വീണ്ടും ഒരു പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് മീര ജാസ്മിൻ.

ബ്ലാക്ക് ആൻഡ് വൈറ്റ് ടീമിലുള്ള ഒരു ഗ്ലാമർസ് ചിത്രം തന്നെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. കിടിലൻ ലുക്കിൽ ആണല്ലോ എത്തിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. രസകരമായ ക്യാപ്ഷനുകളും താരം ചിത്രത്തിന് നൽകാറുണ്ട്. താരം എത്തിയിരിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ആയതുകൊണ്ടു തന്നെ പഴയകാലത്തെ ഓർമ്മപ്പെടുത്തൽ ആണോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഈ സമയം ഫോട്ടോഷൂട്ടുകൾ മീര പങ്കുവയ്ക്കുമ്പോൾ അതിന് വിമർശന കമന്റുകൾ ഏൽകാറുണ്ട്. സിനിമയിൽ പിടിച്ചുനിൽക്കാൻ വേണ്ടി ഉള്ള കഷ്ടപ്പാടുകൾ ആണ് മീര ഈ കാണിക്കുന്നത് എന്നും, ഫീൽഡ് ഔട്ട്‌ ആയി പോയതുകൊണ്ട് ഫെയിം തിരികെ കിട്ടാൻ വേണ്ടിയുള്ള ഓരോ പെടാപ്പാടുകൾ കാണണം എന്നും ചിലർ കമന്റ് ചെയ്യാറുണ്ട്. ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ യാതൊരു വിധത്തിലും മറുപടി നൽകാറില്ല മീരാ ജാസ്മിൻ.
Story Highlights: Meera Jasmin new photoshoot on

ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ഗ്ലാമർസ് ലുക്കിൽ മീര ജാസ്മിൻ.|Meera Jasmin new photoshoot

Most Popular

To Top