News

ഇവിടെ പാർട്ടി സമ്മേളനങ്ങളിൽ മെഗാ തിരുവാതിര നടത്തും. അപ്പൊ ടിപിആർ നിരക്ക് പുറത്ത് വിടില്ല. വൈറൽ ആയി കുറിപ്പ്!!

കോവിഡ് കാലഘട്ട ഏറ്റവും കൂടുതൽ സാമ്പത്തികനഷ്ടം ഉണ്ടായവർ നിരവധിയാണ്..എല്ലാ മേഖലകളെയും അത് ബാധിച്ചിരുന്നു. സിനിമാമേഖലയിൽ പോലും വലിയതോതിൽ ആയിരുന്നു അത് ബാധിച്ചിരുന്നത്. എങ്കിലും സാധാരണക്കാരെ ഇത് ബാധിച്ചതിന്റെ അളവ് കുറച്ചു കൂടുതൽ ആയിരുന്നു. വല്ലാതെ ഉലച്ചു കളഞ്ഞു സാധാരണക്കാരെ ഇത്. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു പലരും അനുഭവിച്ചത്. ഇപ്പോഴും കോവിഡ് വകഭേദമായ ഓമിക്രോൺ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നു. അതുകൊണ്ടു തന്നെ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് ആളുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോൾ. ഒരു അനുഭവം പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഈ കുറുപ്പിൻറെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

ജീവിക്കാൻ സാധിക്കുമെന്നേ തോന്നണില്ല. വീണ്ടും കാമ്പസ് അടച്ചു.. ടെക്നോയിലെ പല കമ്പനികളും അടച്ചു.. ശരിക്കും ഒന്ന് നിവർന്നു നിൽക്കാൻ തുടങ്ങായിരുന്നു. ആകെ രണ്ടോ മൂന്നോ മണിക്കൂർ ഉറങ്ങണ പോലെ ചത്തു ചത്തു സെറ്റ് ആക്കിതാ അതും വീണ്ടും വീണ്ടും വീണ്ടും.ശരിക്കും മടുത്തു. ഇവിടെ പാർട്ടി സമ്മേളനങ്ങളിൽ മെഗാ തിരുവാതിര നടത്തുo അപ്പൊ ടിപിആർ നിരക്ക് പുറത്ത് വിടില്ല.പകൽ ബസ്സ്സിൽ തിക്കിതിരക്കി പോവും.

ലുലു മാളിൽ പത്തു മണിക്ക് ആളുകൾ കൂടിനിക്കുന്നുണ്ടോന്നു ഒരു പോലീസ്കാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല.പക്ഷേ ഞങ്ങടെ കുഞ്ഞിക്കടയിൽ വന്നു നോക്കും.ഈ കഴക്കൂട്ടത്തിന്റെ ഒരു രീതിഅനുസരിച്ചു ആളുകൾ ഇറങ്ങാ 9-10 മണിക്ക് ശേഷാണ്.അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങു.. ന്ന് അനൗൺസ്മെന്റ് പോയി ഇന്ന്.അത്യാവശ്യത്തിന് ഇറങ്ങാനും ഇപ്പൊ ഇവിടെ ആളുകൾ ഇല്ല.കോവിഡ് നെ പ്രതിരോധിക്കാൻ അല്ല. ആരെക്കെയോ ബോധിപ്പിക്കാൻ എന്തൊക്കെയോ തരാം വികലമായ നിയന്ത്രണങ്ങൾ കൊണ്ട്വരാണ്.ന്യൂ ഇയർ തന്നെ എടുത്തു നോക്കൂ.

ഇവിടെ 10 മണിക്ക് ക്ലോസ്ഡ് ആക്കി.ആളുകൾ ഗോവയിലും മറ്റു സ്റ്റേറ്റ്സിലും പോയി മാക്സിമം ഇടപഴകി ഈസിയായിതിരിച്ചു വന്നു.വേണ്ടയിടത്ത്‌ വേണ്ട പോലെ ഒരു മാങ്ങയും ചെയ്യാതെ സൂപ്പർ സ്പ്രെഡ്ഇണ്ടാക്കും എന്നിട്ട് പൂട്ടും.ഫൈനൽ എന്താ.. ഞങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ ജീവിതം ആത്മഹത്യാമുനമ്പി ലേക്ക് എത്തുo.ഇതിനൊക്കെ എതിരെ ആർക്കും ഒന്നും ചെയ്യാൻ പറ്റൂല എന്നതാണ്.പെട്രോളും ചികിത്സാ ചിലവും താമസവും ഭക്ഷണവും ഒക്കെ ഫ്രീ ആയിട്ട് കിട്ടുന്നവർക്ക് മനസിലാവില്ലായിരിക്കും. കടം കയറിയും പട്ടിണി കെടന്നും കൊറേ എണ്ണം ഈ മണ്ണീന്ന് പോവും. ആശ്വാസം കോവിഡ് വന്നിട്ടല്ലല്ലോ.!!Fu.ckd up with dis സിസ്റ്റം ആൻഡ് ഓൾ…..NB : ചാവാനൊന്നും യാതൊരു ഉദ്ദേശവും ഇല്ല. അവസ്ഥ പറഞ്ഞതാണ്.

Most Popular

To Top