മേപ്പടിയാൻ 14ന് എത്തും; മേപ്പാടിയാൻ തിയേറ്ററിൽ പോയി കാണുന്നവർക്ക് ലഭിക്കുന്ന സമ്മാനം കണ്ടോ..?

ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ എന്ന ചിത്രം. ചിത്രത്തിന്റെ നിർമ്മാണവും ഉണ്ണിമുകുന്ദൻ തന്നെയാണ് നിർവഹിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ മേപ്പടിയാൻ എന്ന ചിത്രത്തിൻറെ റീലീസുമായി ബന്ധപ്പെട്ട വളരെയധികം തിരക്കിലുമാണ് താരം. ഇതിനോടകം തന്നെ താരം പലതരത്തിലുള്ള അഭിമുഖങ്ങളും മറ്റും നൽകുകയും അതോടൊപ്പം റോഡ് ഷോ അടക്കമുള്ള കാര്യങ്ങൾ ചിത്രത്തിനുവേണ്ടി ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോൾ താരം പുതിയൊരു സന്തോഷവാർത്തയാണ്. പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. മേപ്പടിയാൻ സിനിമ ചെയ്യുന്നവർക്കുള്ള ഒരു സന്തോഷവാർത്ത യെപ്പറ്റി ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

മേപ്പടിയാനും ചുങ്കത്ത് ജ്വല്ലറി വസ്തു ഒന്നു ചേർന്നുകൊണ്ട് ഒരുക്കുന്ന പുതിയ ഒരു അവസരത്തെ പറ്റിയാണ് താരം ഇപ്പോൾ പറയുന്നത്.. മേപ്പടിയാൻ സിനിമ തീയേറ്ററിൽ പോയി കാണുന്നവർ ഉടൻ തന്നെ സിനിമ തീയേറ്ററിൽ വച്ചിരിക്കുന്ന ചുങ്കത് ജ്വല്ലറി പരസ്യത്തിൽ അരികിൽ നിന്നുകൊണ്ട് സെൽഫി എടുക്കുകയും ചിത്രത്തെപ്പറ്റി നാലുവരിയിൽ കവിയാത്ത ഒരു അഭിപ്രായം ഹാഷ് ടാഗോടുകൂടി പങ്കുവെക്കുകയും ചെയ്യുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കാൻ പോകുന്നത് ഡയമണ്ട് ആണ് സമ്മാനമായി എന്നാണ് ഇപ്പോൾ ഉണ്ണിമുകുന്ദൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മേപ്പടിയാൻ തീയേറ്ററിൽ പോയി കാണുന്നവർക്ക് മികച്ച ഒരു അവസരമാണ് എന്ന് തന്നെയാണ് ഉണ്ണിമുകുന്ദൻ പറയുന്നത്. ഉണ്ണിമുകുന്ദനെ അഭിനയജീവിതത്തിൽ തന്നെ വളരെയധികം മികച്ച ഒരു ചിത്രമായിരിക്കും മേപ്പടിയാൻ എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇതുവരെ ഒന്നും ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഉണ്ണിമുകുന്ദനെ അഭിനയ ജീവിതത്തെ തന്നെ മാറ്റി മറിക്കാൻ സാധിക്കുന്ന ഒരു കഥാപാത്രം തന്നെയായിരിക്കും മേപ്പടിയാനിലെ ജയകൃഷ്ണൻ എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

ഈരാറ്റുപേട്ടകാരനായ ജയകൃഷ്ണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ജയകൃഷ്ണൻറെ ജീവിതത്തിലുണ്ടാവുന്ന ചില സംഭവങ്ങൾ പറ്റിയാണ് ചിത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം ശ്രദ്ധ നേടുകയും ചെയ്യുന്നു. ചിത്രത്തിന് വേണ്ടിയുള്ള ഉണ്ണിയുടെ മേക്ക് ഓവരറും പെട്ടെന്നായിരുന്നു ശ്രദ്ധനേടിയത്.

Leave a Comment

Your email address will not be published.

Scroll to Top