ത്രില്ലറും, പ്രണയവും, കുടുംബവും എല്ലാം ചേർന്ന ഒരു കിടിലൻ സിനിമ.ഇത്‌ കാണാതെ പോയാൽ നഷ്ടം.!!

വലിയ ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതെ തീയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു സാധാരണ പടമായിരുന്നു മൈക്കിൾസ് കോഫി ഹൗസ്. ഒരു കുടുംബത്തിന്റെയും യുവഹൃദയങ്ങൾക്കും ഒക്കെ ആഘോഷിക്കാനും ആസ്വദിക്കുവാനും സാധിക്കുന്ന നല്ലൊരു ചിത്രം. റൊമാൻറിക് ഫാമിലി ത്രില്ലർ ഗണത്തിൽ പെടുന്ന മനോഹരമായ ഈ ഒരു ചിത്രത്തിൻറെ ക്ലൈമാക്സ് സമൂഹത്തിനു നൽകുന്നത് മികച്ച ഒരു സന്ദേശവും ആയിരുന്നു. കോഫി ഹൗസിലെ ആത്മഹത്യയും പിന്നീടുള്ള കേസന്വേഷണവും ഒക്കെയാണ് ചിത്രത്തിലെ പ്രമേയം.

ത്രില്ലറിൽ മാത്രമൊതുങ്ങാതെ കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും മൂല്യവും പ്രണയവുമെല്ലാം ഈ ചിത്രത്തിൻറെ ഭാഗമാണ്. മൂന്നു തലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു കോഫി ഹൗസിന് ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ പ്രധാനമായ കഥാപാത്രം പോകുന്നത്. നായകനും പോലീസും ഒരു അന്വേഷണത്തിന് പുറകെ പോകുന്നതാണ് പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളെ വേറിട്ടുനിർത്തുന്നത്. വളരെ പക്വമായ രീതിയിലാണ് സംവിധായകൻ ഈ വിഷയത്തെ കൈകാര്യം ചെയ്തതും. ഈ സിനിമയുടെ ആദ്യപകുതിയും രണ്ടാം പകുതി വ്യത്യസ്തമായ രീതിയിലുള്ള തന്നെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

എല്ലാം മനോഹരമായി കോർത്തിണക്കി അവതരിപ്പിക്കുന്ന തിരക്കഥാകൃത്തും ജിജോ ജോസിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ധീരജനീയും മാർഗരറ്റ് ആൻറണിയും അവരുടെ വേഷം ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്തത്. സ്ഫടികം ജോർജ് ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒരു പോലീസ് വേഷത്തിൽ പഴയ പ്രൗഢിയിലേക്ക് തിരികെ വരുന്ന ചിത്രം കൂടി ആണ് ഇത്‌. മൈക്കിൾ എന്ന ടൈറ്റിൽ റോൾ കൈകാര്യം ചെയ്ത് റോണി ഡേവിഡ് പുതുമയാർന്ന ഒരു ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിർണായകമായ ഒരു വേഷം തന്നെയാണ് ചിത്രം നൽകിയിരിക്കുന്നത്.

ഒന്നാം പകുതിക്കു ശേഷം ഉള്ള ചിത്രത്തിൻറെ ത്രില്ലർ സ്വഭാവം കാണിക്കുന്നതിൽ സംവിധായകൻ നന്നായി തന്നെ വിജയിച്ചിട്ടുമുണ്ട്. അരുൺകുമാർ ആയി വന്ന ജിൻസ് ഭാസ്കർ തൻറെ കഥാപാത്രത്തിന് ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്തിരുന്നു. രഞ്ജി പണിക്കർ, സിജോയ് വർഗീസ്, കോട്ടയം പ്രദീപ്, അബൂ, സനൂജ സോമനാഥൻ സി മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ ആയി വരുന്നത്.

സിനിമയുടെ ആദ്യഭാഗങ്ങളിൽ ഒക്കെ ചെറിയൊരു ലാഗ് തോന്നുമെങ്കിലും ക്ലൈമാക്സിലേക്ക് വരുമ്പോൾ ഇത് അവർക്ക് മനസിലാകുന്ന രീതിയിലേക്ക് പോകുന്നുണ്ട്. റോണി റാഫിയുടെ പശ്ചാത്തലസംഗീതം എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. അദ്ദേഹം സംഗീതം നൽകിയ മനോഹരമായ പാട്ടുകൾ ഈ ചിത്രത്തിൽ ചേർത്തിട്ട് ഉണ്ട്. സംവിധായകൻ അനിൽ തന്റെ കഴിവ് മുഴുവൻ പുറത്ത് എടുത്ത സിനിമ.

Most Popular

To Top